സ്പോർട്സ് ഡെസ്ക്ക് : ഏകദിന ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യൻ സൂപ്പര്‍ താരം വിരാട് കോഹ്ലിയെ വെല്ലുവിളിച്ച് നെതര്‍ലാൻഡ് ബോളര്‍ ലോഗൻ വാൻ ബിക്ക്. തനിക്ക് കോഹ്ലിയെ പുറത്താക്കാൻ കേവലം അഞ്ചു പന്തുകളുടെ ആവശ്യമേയുള്ളൂ എന്ന അവകാശവാദമാണ് വാൻ ബിക്ക് മുൻപിലേക്ക് വെച്ചിരിക്കുന്നത്. നവംബര്‍ 12നാണ് ഇന്ത്യ നെതര്‍ലാൻഡ്‌സിനെതിരെ മൈതാനത്ത് ഇറങ്ങുന്നത്.
ആ മത്സരത്തില്‍ കോഹ്ലിയുടെ വിക്കറ്റ് സ്വന്തമാക്കാനുള്ള പദ്ധതികളെ പറ്റിയാണ് വാൻ ബിക്ക് സംസാരിച്ചത്. പ്രമുഖ വാര്‍ത്താമാധ്യമമായ ക്രിക്ക്‌ട്രാക്കറുമായി സംസാരിക്കുകയായിരുന്നു വാൻ ബീക്ക്. ഇന്ത്യയില്‍ തങ്ങളുടെ പ്രധാന എതിരാളി വിരാട് കോഹ്ലിയാണ് എന്ന് കരുതുന്ന നെതര്‍ലൻഡ്സിന് ആവേശമാവുന്ന തരം തന്ത്രമാണ് വാൻ ബീക്ക് വെളിപ്പെടുത്തിയിരിക്കുന്നത്.ഏത് തരത്തിലാവും താൻ വിരാട് കോഹ്ലിക്കെതിരെ പന്തറിയുന്നത് എന്ന് വാൻ വീക്ക് പറയുന്നു. “വിരാട് കോഹ്ലിക്കെതിരെ ആദ്യ രണ്ടു പന്തുകള്‍ ഔട്ട് സിംഗര്‍ എറിയാനാണ് ഞാൻ പദ്ധതി ഇട്ടിരിക്കുന്നത്. അതിനുശേഷം ഞാൻ എറിയുന്നത് ഒരു സ്ലോ ബോള്‍ ആയിരിക്കും. ഒരു ഓഫ് കട്ടര്‍ സ്ലോ ബോള്‍ ആയിരിക്കും അത്. ഈ ബോളില്‍ വിരാട് കോഹ്ലി എന്നെ ബൗണ്ടറി കടത്താൻ ശ്രമിക്കും എന്നത് ഉറപ്പാണ്. ശേഷം ഞാൻ തിരികെ നടന്ന് അസ്വസ്ഥത പ്രകടിപ്പിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശേഷം കളി അല്പസമയം വൈകിപ്പിക്കാൻ ശ്രമിക്കും. അതിനായി ഞാൻ എന്റെ ക്യാപ്റ്റനെ അടുത്ത് വിളിക്കും. ഞങ്ങള്‍ പരസ്പരം തന്ത്രം ആലോചിക്കുന്നതായി അഭിനയിക്കും. ഏതെങ്കിലും ദിശയിലേക്ക് കൈ ചൂണ്ടി ആ രീതിയില്‍ പന്തറിയുമെന്ന് വിരാട് കോഹ്ലിയെ തോന്നിപ്പിക്കും. പക്ഷേ ഞാൻ ആ രീതിയില്‍ ബോളെറിയില്ല.അങ്ങനെ കോഹ്ലിയെ ഞാൻ കബളിപ്പിക്കും.”- വാൻ വീക്ക് പറഞ്ഞു.
“ഓവറിലെ നാലാമത്തെ പന്ത് ഞാൻ ഒരു ഹാഫ് വോളി ആയിട്ടാവും എറിയുന്നത്. കോഹ്ലി അതും ബൗണ്ടറി കടത്താനാണ് സാധ്യത. ഇതോടെ കാണികള്‍ ആവേശത്തിലാവും. മാത്രമല്ല കോഹ്ലിക്കും അല്പം ആത്മവിശ്വാസം വര്‍ദ്ധിക്കും. അങ്ങനെയൊരു പൊസിഷനിലാണ് കോഹ്ലിയെ എനിക്ക് എത്തിക്കേണ്ടത്. കേവലം അഞ്ചു പന്തുകള്‍ മാത്രമാണ് കോഹ്ലിയെ പുറത്താക്കാൻ എനിക്ക് ആവശ്യമുള്ളത്. ഈ അഞ്ചു പന്തുകളില്‍ ഞാൻ ലക്ഷ്യത്തെത്തും. ഞാൻ ക്രിക്കറ്റ് ദൈവങ്ങളോട് പ്രാര്‍ത്ഥിക്കുകയാണ്. ‘നിങ്ങള്‍ക്കായി എന്തുവേണമെങ്കിലും ഞാൻ ചെയ്യാം. പക്ഷേ കോഹ്ലിയെ പുറത്താക്കാൻ എനിക്ക് അനുവാദം നല്‍കണം’. ശേഷം അടുത്ത പന്ത് ഞാൻ കണ്ണടച്ചാവും എറിയുക. ആ പന്തില്‍ കോഹ്ലി പുറത്താവും.”- വാൻ വീക്ക് ചെറു ചിരിയോടെ പറയുന്നു.
നിലവില്‍ ഇന്ത്യയില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് നെതര്‍ലാൻഡ്സ് ടീം. ബാംഗ്ലൂരിലാണ് നെതര്‍ലാൻഡ് ടീമിന്റെ പരിശീലന ക്യാമ്പ് നടക്കുന്നത്. പരിശീലനത്തിന്റെ ഭാഗമായി കര്‍ണാടക ടീമിനോട് 2 പരിശീലന മത്സരങ്ങള്‍ ബാംഗ്ലൂരില്‍ നെതര്‍ലാൻഡ്സില്‍ കളിച്ചു കഴിഞ്ഞു. ഇത്തവണത്തെ ലോകകപ്പില്‍ വലിയ പ്രതീക്ഷ വെച്ച് തന്നെയാണ് നെതര്‍ലാൻഡ്സ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.