ലോകകപ്പ് ക്രിക്കറ്റ് ; ആറാം ജയം തേടി ഇന്ത്യ ;  ഇന്ന് ഇംഗ്ലണ്ടിനെ നേരിടും 

ലഖ്‌നൗ : ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം ജയം തേടി ഇന്ത്യ നാളെ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും.നാളെത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് സെമി ബെര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കാം. എന്നാല്‍, സാങ്കേതികമായ ഉറപ്പിക്കണമെങ്കില്‍ മറ്റ് മത്സരഫലങ്ങള്‍ കൂടി അറിയണം. ഇന്ത്യയെക്കാള്‍ ഇംഗ്ലണ്ടിനാണ് ഈ മത്സരം നിര്‍ണായകമാവുക. അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിച്ച ഇംഗ്ലണ്ടിന് വലിയ വിജയത്തില്‍ക്കൂറഞ്ഞതൊന്നും സന്തോഷിക്കാവുന്നതല്ല. 

നാളെ വലിയ മാര്‍ജിനില്‍ വിജയിച്ചാല്‍ മാത്രമേ എന്തെങ്കിലും സാധ്യതയുള്ളൂ. അല്ലാത്ത പക്ഷം പുറത്താകും. ഓരോ മത്സരത്തിനിറങ്ങുമ്പോഴും ഇംഗ്ലണ്ട് വലിയ മാറ്റങ്ങള്‍ ടീമില്‍ വരുത്തിയിട്ടും രക്ഷയില്ല. കഴിഞ്ഞ അഞ്ചു മത്സരങ്ങള്‍ പരിശോധിച്ചാല്‍ അവരുടെ 15 താരങ്ങള്‍ക്കും അവസരം നല്‍കിയിട്ടും ഒരു മത്സരത്തിലൊഴികേ ജയിക്കാനായില്ല. പാണ്ഡ്യ ഇല്ല, അതേ ടീം വരാംഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളായിരിക്കും ഉണ്ടാകുക. ധര്‍മശാലയില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത ടീമില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ് പുറത്തായ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്നും കളിക്കാനുണ്ടാകില്ല. ഹാര്‍ദ്ദിക്കിന്‍റെ അഭാവം ടീം സന്തുലനത്തെ ബാധിക്കുന്നുണ്ടെങ്കിലും ഇന്ത്യക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇംഗ്ലണ്ടിനെതിരെയും അഞ്ച് ബൗളര്‍മാരുമായിട്ടായിരക്കും ഇന്ത്യ ഇറങ്ങുക എന്നു തന്നെയാണ് സൂചന.ലഖ്‌നൗവിലെ പിച്ച്‌ സ്പിന്നിനെ തുണയ്ക്കുമെന്നതിനാല്‍ മൂന്നു സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയേക്കാം. അങ്ങനെവന്നാല്‍, അശ്വിന്‍ ടീമിലെത്താം. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ മാത്രമാണ് അശ്വിന്‍ പ്ലേയിംഗ് ഇലവനില്‍ കളിച്ചത്. രണ്ട് പേസര്‍മാരായി ഷമിയും ബുമ്രയും കളിക്കും. എന്നാല്‍, കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്താനാകും രോഹിതിനു താത്പര്യം. ധര്‍മശാലയില്‍ ന്യൂസിലന്‍ഡിനെതിരെ അഞ്ചു വിക്കറ്റ് വീഴ്ത്തി തിളങ്ങിയ മുഹമ്മദ് ഷമിയെ ഒഴിവാക്കാനാവില്ല എന്നതിനാല്‍ മുഹമ്മദ് സിറാജ് ആകും അശ്വിന്‍ തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുക.

Hot Topics

Related Articles