സ്പോർട്സ് ഡെസ്ക് : ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തിൽ നെതർലൻസിനെതിരെ പാകിസ്ഥാന് ഭേദപ്പെട്ട സ്കോർ . 49 ഓവറിൽ 286 റൺസിന് പാക്കിസ്ഥാൻ ഓൾ ഔട്ട് ആകുകയായിരുന്നു. നേരത്തെ ടോസ് നേടിയ നെതർലൻഡ് പാക്കിസ്ഥാനെ ബാധിക്കുകയായിരുന്നു. പാകിസ്ഥാൻ നിരയിൽ വിക്കറ്റ് കീപ്പർ മുഹമദ് റിസ്വാൻ , സൗദ് ഷക്കീൽ എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. ഇരുവരും അർധ സെഞ്ചുറി നേടി.
ക്യാപ്റ്റൻ ബാബർ അസം നിരാശപ്പെടുത്തി. നെതർലൻഡ് നിരയിൽ 4 വിക്കറ്റുമായി ബാസ് ദേ ലീഡ് തിളങ്ങി. ഇരു ടീമുകൾക്കും വേൾഡ് കപ്പ് നേടുവാൻ കഴിഞ്ഞിട്ടില്ല എന്നതിനാൽ തന്നെ കിരീടനേട്ടമാണ് ഇരു ടീമുകളുടെയും ലക്ഷ്യം. പാക്കിസ്ഥാന്റെ ബാറ്റിംഗ് തകർച്ചയോടെ ആയിരുന്നു തുടക്കം. റിസ്വാന്റെയും , സൗദ് ഷക്കീലിന്റെയും പ്രകടനമാണ് പാക് നിരയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.