ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ്; പോയിന്റ് പട്ടികയിൽ സ്ഥാനമില്ലാതെ ഇന്ത്യയും ഓസ്ട്രേലിയയും

ബ്രിസ്ബേന്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിപ്പിക്കാന്‍ ആയെങ്കിലും ഇന്ത്യ ലോക ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്ക് 55.88 പോയിന്റ് ശതമാനമാണുള്ളത്. ഒമ്പത് ജയവും ആറ് തോല്‍വിയും രണ്ട് സമനിലയും അക്കൗണ്ടില്‍. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും തുടരുന്നു.

Advertisements

15 മത്സങ്ങളില്‍ ഒമ്ബത് ജയമാണ് ഓസീസിന്. നാലെണ്ണം ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങളില്‍ സമനില പിടിച്ചു. 58.89 പോയിന്റ് ശതമാനവും ഓസീസിനുണ്ട്. 10 മത്സങ്ങളില്‍ 63.33 പോയിന്റ് ശതമാനമാണ് ദക്ഷിണാഫ്രിക്കയ്ക്ക്. ആറ് മത്സരങ്ങള്‍ അവര്‍ ജയിച്ചു. മൂന്നെണ്ണം തോറ്റപ്പോള്‍ ഒന്ന് സമനിലയില്‍ അവസാനിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ദിവസം ഹാമില്‍ട്ടണ്‍ ടെസ്റ്റ് ജയിച്ച ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തേക്ക് കയറിയിരുന്നു. ശ്രീലങ്കയെയാണ് ന്യൂസിലന്‍ഡ് പിന്തള്ളിയത്. 14 മത്സരങ്ങളില്‍ ഏഴ് ജയവും ഏഴ് തോല്‍വിയും ഉള്‍പ്പെടെ 48.21 പോയന്റ് ശതമാനവുമായാണ് ന്യൂസിലന്‍ഡ് ഇന്ത്യക്ക് പിന്നില്‍ നാലാം സ്ഥാനത്തായത്. 11 ടെസ്റ്റില്‍ അഞ്ച് ജയവും ആറ് തോല്‍വിയുമുള്ള ശ്രീലങ്ക 45.45 പോയന്റ് ശതമാനവുമായി അഞ്ചാം സ്ഥാനത്താണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പര നേടിയെങ്കിലും 43.18 പോയന്റ് ശതമാനം മാത്രമുള്ള ഇംഗ്ലണ്ട് ആറാമതാണ്.

Hot Topics

Related Articles