യാഷിന്റെ അടുത്ത ചിത്രം സ്വന്തം സംവിധാനത്തിൽ ? പ്രഖ്യാപനം ഏപ്രില്‍ 14ന് ; കന്നട സിനിമയെ കാത്തിരിക്കുന്നത് വൻ സർപ്രൈസ്…

കെജിഎഫിനു ശേഷം യാഷിന്റെ പുതിയ ചിത്രം വരുന്നു : പ്രഖ്യാപനം ഏപ്രില്‍ 14ന്; സംവിധാനം ചെയ്യുന്നതും യാഷ് എന്ന് റിപ്പോർട്ട്

കെജിഎഫ് ചാപ്റ്റര്‍ 2 ഇറങ്ങിയിട്ട് ഒരു വർഷം തികയാൻ ഇനിആഴ്ചകൾ മാത്രം ബാക്കിയിരിക്കെ യാഷിന്റെ അടുത്ത ചിത്രം കാത്തിരിക്കുകയാണ് ആരാധകർ. കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് യാഷിന്റെ പുതിയ ചിത്രത്തിന്റെ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ഏപ്രില്‍ 14ന് ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ട് . യാഷ് 19 എന്നാണ് അനൌദ്യോഗികമായി യാഷിന്‍റെ അടുത്ത ചിത്രത്തെ എല്ലാവരും വിശേഷിപ്പിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യാഷിന്‍റെ അടുത്ത പ്രൊജക്ടില്‍ യാഷ് തന്നെ സംവിധായകനാകുമെന്ന് കന്നഡ സിനിമ രംഗത്ത് ഊഹാപോഹങ്ങള്‍ ഉയരുന്നുണ്ട്. തന്‍റെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറിലായിരിക്കും യാഷ് ഈ ചിത്രം നിർമ്മിക്കുകയെന്നാണ് സൂചന. മകൾ അയ്‌റയുടെ പേരിലാണ് യാഷിന്‍റെ പ്രൊഡക്ഷൻ ഹൗസ്. 

അതേ സമയം യാഷ് 19ന്‍റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാൽ പ്രോജക്ടുമായി  ബന്ധപ്പെട്ട ആരും തന്നെ ഒരു കാര്യവും വെളിപ്പെടുത്തുന്നില്ല.

Hot Topics

Related Articles