കോഴഞ്ചേരി : ആറ് വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച മുളക്കുഴ-ഓമല്ലൂര്‍ റോഡ് നിര്‍മാണം ഇപ്പോഴും പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആറന്മുള മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരത്തിലേക്ക്. കിടങ്ങന്നൂര്‍-മണപ്പള്ളി-കോട്ട-മുളക്കുഴ വരെ കാല്‍നടയാത്രക്കാര്‍ക്ക് പോലും യാത്ര ചെയ്യാന്‍ കഴിയാത്ത വിധം റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. കോട്ടചന്ത, പൊയ്ക മുക്ക് എന്നിവിടങ്ങളില്‍ കലുങ്ക് നിര്‍മാണത്തിന് മണ്ണും മെറ്റലുമിട്ട് ഉയര്‍ത്തിയതിനാല്‍ ഗതാഗതം ബുദ്ധിമുട്ടുകയാണ്.
റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കമ്മിറ്റി പ്രസിഡന്റ് ഷെമീര്‍ അബ്ദുര്‍ സലാം പറഞ്ഞു. ഭാരവാഹികളായ ശരണ്‍ പി.ശശിധരന്‍, എബി പി.എബ്രഹാം, ശരത്ത് കോട്ട, യദു, സതീഷ് കെ.ബാബു എന്നിവര്‍ പ്രസംഗിച്ചു.