ഒരു വർഷം മുൻപ് വിവാഹിതയായ യുവതിയെ പാറമടക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് കോഴിക്കോട് സ്വദേശിയായ 23 കാരി; മരണത്തിൽ ദുരൂഹതയെന്ന് സൂചന

കോഴിക്കോട്: ഒരു വർഷം മുൻപ് വിവാഹിതയായ യുവതിയെ പാറമടക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നന്മണ്ട പരലാട് പാറക്കുളത്തിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. എഴകുളം പാറക്കുഴി രജീഷിന്റെ ഭാര്യ 23 വയസുകാരിയായ ശിശിരയെയാണ് ക്വാറിയിലെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് യുവതിയെ വീട്ടിൽ നിന്നും കാണാതാവുന്നത്. വീടിന് സമീപത്തെ ക്വാറിയിൽ വെളിച്ചം കണ്ടതോടെ നാട്ടുകാർ നടത്തിയ തെരച്ചിലിൽ പാറക്കുളത്തിന് സമീപം യുവതിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. തുടർന്ന് ബാലുശ്ശേരി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഫയർ ആന്റ് റസ്‌ക്യൂ സംഘം പുലർച്ചെയോടെ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂബ സംഘമാണ് മൃതദേഹം കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നരിക്കുനി, വെള്ളിമാടുകുന്ന്, മീഞ്ചന്ത, മുക്കം ഫയർ ആൻഡ് റെസ്‌ക്യൂ സ്‌കൂബ ടീം, കൂരാച്ചുണ്ട് അമീൻ റെസ്‌ക്യൂ ടീം എന്നിവിടങ്ങളിലെ യൂണിറ്റുകളാണ് സംഭവസ്ഥലത്തെത്തിയത്. നരിക്കുനി എസ്.ഒ. ടി.പി. രാമചന്ദ്രൻ, സ്‌കൂബ അംഗങ്ങളായ ശിഹാബുദ്ദീൻ, അഭിലാഷ്, മിഥുൻ, ഇന്ദ്രജിത്ത് എന്നിവരാണ് തിരച്ചിലിന് നേതൃത്വം നൽകിയത്. പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോയി. ഒരു വർഷം മുൻപാണ് ശിശിരയും രജീഷും വിവാഹിതരായത്. പിതാവ് സുരേന്ദ്രൻ, മാതാവ് ഷീബ.

Hot Topics

Related Articles