മദ്യലഹരിയില്‍ ആക്രമാസക്തനായ ജ്യേഷ്ഠനെ അനുജന് കുത്തിക്കൊലപ്പെടുത്തി. ധര്‍മടം ചിറക്കുനിയില്‍ ആയിശ ഹൗസില്‍ ആഷിഫിനെ (28) ആണ് അനുജന് അഫ്സല് കുത്തിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി 11ഓടെ വീട്ടിലായിരുന്നു സംഭവം. മദ്യപിച്ച ആഷിഫുമായി അഫ്സല് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പ്രകോപിതനായ അഫ്സല് കത്തി ഉപയോഗിച്ച് ആഷിഫിന്റെ വയറില്‍ കുത്തുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു.
നിലവിളികേട്ടു നാട്ടുകാരാണ് ആഷിഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലിസും സ്ഥലത്തെത്തിയിരുന്നു. തലശേരിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് ആഷിഫ് മരിച്ചത്. അഫ്സലിനെ ധര്‍മടം പൊലിസ് അറസ്റ്റുചെയ്തു. അഫ്സല് കുത്താന്‍ ഉപയോഗിച്ച കത്തി പൊലിസ് കണ്ടെടുത്തു. കുത്തിപ്പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് രാത്രി തന്നെ അഫ്സലിനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആഷിഫ് പംബ്ലര്‍ തൊഴിലാളിയാണ്. വീട്ടില്‍ നിന്നു അധികദിവസവും ബഹളം കേള്‍ക്കാറുണ്ടെന്നു പരിസരവാസികള്‍ പറഞ്ഞതായി പൊലിസ് പറഞ്ഞു. ധര്‍മടം പൊലിസ് കേസെടുത്തു അന്വേഷണം തുടങ്ങി. പരേതനായ അഷ്റഫിന്റെയും എം.പി ഫൗസിയുടെയും മകനാണ് ആഷിഫ്. മറ്റുസഹോദരങ്ങള്‍: അര്‍ഷാദ്, അജിനാസ്, ഫാത്തിമ.