ചങ്ങനാശ്ശേരിയില്‍ നിരോധിത പുകയില ഉത്പന്നമായ ഹാന്‍സുമായി യുവാവ് പിടിയില്‍

ചങ്ങനാശ്ശേരി: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍. ചങ്ങനാശ്ശേരി പുഴവാത് തോറ്റുപറമ്പില്‍ വീട്ടില്‍ സജിത്ത് ആണ് പിടിയിലായത്. 25 പാക്കറ്റ് നിരോധിത പുകയില ഉത്പന്നമായ ഹാന്‍സുമായാണ് ഇയാള്‍ പിടിയിലായത്. ജില്ല പോലീസ് മേധാവിയ്ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ചങ്ങനാശ്ശേരി എസ്എച്ച്ഒ പ്രശാന്ത് കുമാര്‍ ,എസ് ഐ രവീന്ദ്രന്‍ ആചാരി എന്നിവരാണ് റെയിഡിന് നേതൃത്വം നല്‍കിയത്

Advertisements

Hot Topics

Related Articles