പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ കേസില്‍ യുവാവിന് 2 വര്‍ഷം തടവും 10000 രൂപ പിഴയും വിധിച്ചു. പിലാത്തറ സി.എം. നഗര്‍ സ്വദേശി തെക്കന്‍ ഹൗസില്‍ ടി. റിജോ (33) നെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്മാന് ശിക്ഷിച്ചത്.
2019 ഫെബ്രുവരി 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടന്നപ്പള്ളി തെക്കേക്കരയില്‍ വച്ച് രാവിലെ ഒമ്പതിന് മദ്രസ കഴിഞ്ഞ് വരികയായിരുന്ന 11 കാരിക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തുകയായിരുന്നു പ്രതി. കുട്ടിയുടെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരികയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിയാരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ വി.ആര്. വിനീഷാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിയത്. പരിയാരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ടി.എം. നിധീഷാണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറി മോള് ജോസ് ഹാജരായി.