കോട്ടയം: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് സമരത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമിച്ച് പ്രതിഷേധിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയർ ആര്യാ രാജേന്ദ്രനെ സംരക്ഷിക്കുന്ന സർക്കാർ വിഷയങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിനു നേരെയാണ് പോലീസ് അതിക്രമം ഉണ്ടായത്.
പി.എസ്.സി പുറം വാതിൽ നിയമനവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് തലസ്ഥാനത്ത് നടത്തിയ സമാധാന പരമായ സമരത്തിലേയ്ക്ക് പ്രകോപനമില്ലാതെ പൊലീസ് ഗ്രനേഡ് എറിയുകയായിരുന്നു. ഗ്രനേഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസിനെ ഉപയോഗിച്ചുള്ള ഗുണ്ടാ ആക്രമണമാണ് പിണറായി സർക്കാർ നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
സമരത്തിന്റെ ഭാഗമായി കോട്ടയം നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ചിന്റു കുര്യൻ ജോയ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് അമീൻ , തോമസ്കുട്ടി മുക്കാല , മനു കുമാർ മോഹൻ കുമാർ , സച്ചിൻ മാത്യു , റാഷ് മോൻ ഓത്താറ്റിൽ , അജിൽ ജിനു മാത്യു , ജിത്തു ജോസഫ് , അബു താഹിർ , അജീഷ് പൊന്നാസ് , ബിനീഷ് ബെന്നി , രഞ്ജിത്ത് , ജോജി എന്നിവർ പ്രസംഗിച്ചു.