മലയിൻകീഴ് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പോലീസുമായി ഉന്തും തള്ളും; പോലീസ് ലാത്തി വീശി; നിരവധിപേർക്ക് പരിക്ക്

മലയിൻകീഴ്:പോക്സോ കേസിലും ബലാത്സംഗ കേസിലും പിടിയിലായ വിളവൂർക്കൽ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കൾ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളാണെന്ന് തെളിവുകൾ ലഭിച്ചിട്ടും പൊലീസ് കേസെടുക്കാത്തതിൽ
പ്രതിഷേധിച്ച് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് അക്രമാസക്തമായി. പൊലീസ് ലാത്തി വീശിയതിൽ രണ്ട് യൂത്ത് കോൺഗ്രസ്
പ്രവർത്തകർക്കും ഒരു കോൺഗ്രസ് ഡി.സി.സി അംഗത്തിനും സാരമായ
പരിക്കേറ്റു.

Advertisements

യൂത്ത് കോൺഗ്രസ് നേതാക്കളായ അരവിന്ദ്, മഹേഷ്,ഡി.സി.സി അംഗം ജി.പങ്കജാക്ഷൻ എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 7 ഓടെയാണ് സംഭവം. മലയിൻകീഴ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ എത്തിയപ്പോൾ
പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് കയറാതിരിക്കാൻ പ്രതിരോധം തീർത്തിരുന്നു. ഇത് ഭേദിച്ച് അകത്തേക്ക് കടക്കാൻ നടത്തിയ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാർച്ചിനെ അടിച്ചമർത്താൻ പോലീസ് മനപ്പൂർവ്വം പ്രവർത്തകർക്ക് നേരെ മർദ്ദനം അഴിച്ചു വിട്ടു എന്ന് യൂത്ത് കോൺഗ്രസും.പോലീസിന് നേരെ പ്രകോപനം ഉണ്ടാകുകയും അസഭ്യം വിളിക്കുകയും ചെയ്തതാണ് പ്രശ്നം ഉണ്ടാകാൻ കാരണമെന്ന് പോലീസും ആരോപിച്ചു.

പ്രതിഷേധ മാർച്ച് കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.മാർക്സിറ്റു
പാർട്ടിയുടെ ശക്തമായ ഇടപെടലൽ കൊണ്ടാണ് വീഡിയോ ദ്യശ്യത്തെളിവുകൾ ലഭിച്ചിട്ടും പൊലീസ് കേസെടുക്കാത്തതെന്നും ലഹരിക്കെതിരെ അടുത്തിടെ
ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിജ്ഞയെടുക്കൽ പരിപാടിക്ക് നേതൃത്യം കൊടുത്തവരാണ്
ഇപ്പോൾ പീഡനക്കേസിൽ പിടിയിലായിട്ടുള്ളതെന്നും മലയിൻകീഴ് വേണുഗോപാൽ പറഞ്ഞു.വിദ്യാലയങ്ങൾക്കുള്ളിൽ എസ്.എഫ്.ഐ.യും പുറത്ത് ഡി.വൈ.എഫ്.ഐ.യും വിചാരിച്ചാൽ ഒറ്റ ദിവസം കൊണ്ട് കേരളത്തിലെ ലഹരി വ്യാപനം തടയാനാകുമെന്നും
വേണുഗോപാൽ പറഞ്ഞു.

യൂത്ത് കോൺ.ബ്ലോക്ക് പ്രസിഡന്റ് ഡാനിയേൽ പാപ്പനംകോട് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺ.സംസ്ഥാന ജനറൽ സെക്രട്ടറി നേമം
ഷമീർ,നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എൻ.ഷാജി,മണ്ഡലം പ്രസിഡന്റ് അജേഷ്,
നേതാക്കളായ പേയാട് ശശി, എം.ആർ.ബൈജു, ബാബുകുമാർ, എസ്.ശോഭനകുമാരി, ജി.പങ്കജാക്ഷൻ, എൽ.അനിത,അഫ്സൽ ബാലരാമപുരം,ചെറുകോട്ബി ജു, അരവിന്ദ്, കിരൺദേവ്, വിളപ്പിൽ സജി എന്നിവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.