കോട്ടയം : വിലക്കയറ്റം,പി.പി. ഇ കിറ്റ് അഴിമതി, ആഭ്യന്തര വകുപ്പിന്റെ തകർച്ച , കടം കയറ്റി മുടിക്കുന്ന ധനകാര്യ വകുപ്പ്, പിൻ വാതിൽ നിയമനം തുടങ്ങി ഇടത് സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ തെരുവ് വിചാരണയും പട്ടിണി സമരവും നടത്തി.
യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡൻ്റ് രാഹുൽ മറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ഉദ്ഘാടനം നിർവഹിച്ചു. കെ.പി.സി.സി നിർവാഹക സമതിയംഗം ജെജി പാലക്കാടി, ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അരുൺ മാർക്കോസ്സ് മാടപ്പാട്ട്, ഗൗരി ശങ്കർ, അൻസു സണ്ണി, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ , നിഷാന്ത് ആർ നായർ, അബു താഹിർ, ശ്രീക്കുട്ടൻ, അനീഷ് ജോയി പുത്തൂർ, യദു സി നായർ,,ഡാനി രാജു,ജിനീഷ് നാഗമ്പടം, ആൽബിൻ തോമസ്സ്,മാഹീൻ ഷാനവാസ്,മീവൽ ഷിനു കുരുവിള, വിനീത അന്ന തോമസ്, സനോജ് സാം,ഗംഗ മുരളി മുരളി ,ദീപു ചന്ദ്ര ബാബു,മ വിവേക്,മഹേഷ്, അഞ്ചൽ, വിഷ്‌ണു, അൻസൺ, സോജൻ,ശ്രീലാൽ, സംഗീത്, കർണ്ണൻ,ശ്രീഹരി, ശ്രീജിത് തുടങ്ങിയവർ സംസാരിച്ചു.