യൂത്ത് കോൺഗ്രസ് പാലായിൽ ഷുഹൈബ് അനുസ്മരണം നടത്തി

പാലാ : സി.പി.എം കൊലക്കത്തി രാഷ്ട്രീയം അവസാനിപ്പിക്കാൻ തയ്യാറാകാതെ കൊന്ന് വീഴ്ത്തിയാൽ അവസാനിക്കുന്നതല്ല കോൺഗ്രസെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്. പാലാ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യുത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

കൊലപാതകികളുടെ പാർട്ടിയായി സി.പി.എം അധപ്പതിച്ചിരിക്കുകയണ്. ഓരോ സമയത്തും അക്രമത്തിലൂടെ പാർട്ടിയെ വളർത്താമെന്നാണ് സി.പി.എം ധരിച്ചിരിക്കുന്നത്. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് കാലവും ജനങ്ങളും ജനാധിപത്യത്തിലൂടെ മറുപടി പറയുമെന്നും അദേഹം പറഞ്ഞു.

Hot Topics

Related Articles