പാലക്കാട് യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരിലെ പീഡന വിവാദം; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കെപിസിസി അച്ചടക്ക നടപടി; യൂത്ത് കോൺഗ്രസ് നേതാവിനെ സസ്‌പെന്റ് ചെയ്ത് സർക്കുലർ പുറത്തിറക്കി

കോട്ടയം: പാലക്കാട് യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരിൽ പീഡന പരാതി ഉയർന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പാർട്ടി നടപടി. ആരോപണ വിധേയനായ യൂത്ത് കോൺഗ്രസ് നേതാവിനെ ഒരു വർഷത്തേയ്ക്കാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ആരോപണ വിധേയനായ യൂത്ത് കോൺഗ്രസ് നേതാവ് വിവേക് എച്ച.നായർ എന്ന ശംഭു പാൽക്കുളങ്ങരയെ ഒരു വർഷത്തേയ്ക്കു പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തു. ഈ കാലയളവിൽ പാർട്ടി പരിപാടികളിൽ നിന്നും ശംഭുവിനെ വിലക്കുകയും ചെയ്തിട്ടുണ്ട്.

Advertisements

കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് ഇതു സംബന്ധിച്ചുള്ള സർക്കുലർ പുറത്തിറക്കിയത്. വിഷയത്തിൽ ശംഭുവിനെതിരെ നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറികൂടിയായ വനിതയാണ് 2022 നവംബർ 23 ന് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.