പ്രതിശ്രുത വധുവിന്റെ മുഖം മറച്ച് വീഡിയോ : ആറു വർഷത്തെ പ്രണയത്തിനൊടുവിൽ സീരിയൽ താരം നൂബിന്‍ വിവാഹിതനാകുന്നു

കൊച്ചി : കുടുംബ വിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടന്‍ നൂബിന്‍ ജോണി വിവാഹിതനാകുന്നു. പ്രിയതമയെ നെഞ്ചോട് ചേര്‍ത്ത് ചുംബിയ്ക്കുന്ന ബീച്ച്‌ വീഡിയോയ്ക്കൊപ്പം ആ സന്തോഷ വാര്‍ത്ത നൂബിന്‍ പങ്കുവച്ചു. കല്യാണത്തിന് ഇനി ദിവസങ്ങള്‍ മാത്രം, ആഗസ്റ്റില്‍ വിവാഹം ഉണ്ടാകും എന്നാണ് വീഡിയോയ്ക്കൊപ്പം പങ്കുവച്ച ഹാഷ് ടാഗുകളിലൂടെ നൂബിന്‍ പറയുന്നത്. നിരവധി പേരാണ് ആശംസകളുമായെത്തിയത്. എന്നാല്‍ വീഡിയോയില്‍ ഭാവി ഭാര്യയുടെ മുഖം നൂബിന്‍ കാണിക്കുന്നില്ല. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. ഹൃദയത്തിന് മിടിപ്പ് ആവശ്യമുള്ളതു പോലെ എനിക്ക് നിന്നെ വേണം എന്ന കുറിപ്പോടെ മറ്റൊരു വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. സസ്പെന്‍സ് പൊളിക്കൂവെന്നും പ്രണയിനി ആരാണെന്ന് വെളിപ്പെടുത്തണമെന്നും ഈ പോസ്റ്റുകള്‍ക്ക് താഴെ ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.മോഡലിങ്ങിലൂടെയാണ് നൂബിന്റെ തുടക്കം. ഇടുക്കി രാജാക്കാട് സ്വദേശിയാണ്. സ്വാതി നക്ഷത്രം ചോതിയ്ക്ക് ശേഷം എന്ന സീരിയലിലൂടെയാണ് നൂബിന്റെ തുടക്കം. പക്ഷെ ശ്രദ്ധിയ്ക്കപ്പെട്ടത് കുടുംബ വിളക്കിലെ വേഷത്തിലൂടെയാണ്. എല്ലാവരെയും പോലെ സിനിമ തന്നെയാണ് തന്റെ അത്യന്തമായ ലക്ഷ്യം എന്നും നല്ല ഒരു ടീമിനൊപ്പം സിനിമയില്‍ തുടക്കം കുറിക്കാന്‍ ആണ് കാത്തിരിക്കുന്നതെന്നും നടന്‍ പറഞ്ഞിരുന്നു.

Hot Topics

Related Articles