വാക്കുമരം യുവസാഹിത്യക്യാമ്പ്

ഫെബ്രുവരി 3 മുതൽ 6 വരെ : മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു 

 കുമരകം : കേരളസംസ്ഥാനയുവജനക്ഷേമബോർഡ് സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച സാഹിത്യ ശില്പശാല ‘വാക്കുമരം’ കോട്ടയം ജില്ലയിലെ കുമരകത്തു വെച്ച് ബഹു. സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി  വി.എൻ. വാസവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എസ്.സതീഷ് അദ്ധ്യക്ഷത വഹിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ചടങ്ങിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ബോർഡ് അംഗങ്ങളായ അഡ്വ. റോണി മാത്യു, എസ് ദീപു,  സന്തോഷ് കാല, ക്യാമ്പ് ഡയറക്ടർ ഡോക്ടർ സി രാവുണ്ണി, മെമ്പർ സെക്രട്ടറി ശ്രീ പ്രസന്നകുമാർ വി ഡി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ശ്രീലേഖ എന്നിവർ പങ്കെടുത്തു.  മനോജ് നാരായണൻ,  അരുണിമ ഗോപിനാഥ് എന്നിവരുടെ ചിത്രപ്രദർശനം  ജയകുമാർ ചെമ്മാനങ്ങാട് ഉദ്ഘാടനം ചെയ്തു.

 6-ന് നടക്കുന്ന സമാപന സമ്മേളനം പ്രൊഫ. എം കെ സാനു മാഷ് ഉദ്ഘാടനം ചെയ്യും. കോട്ടയം മുതൽ തിരുവനന്തപുരം വരെയുള്ള ആറു ജില്ലകളിൽ നിന്ന്  തിരഞ്ഞെടുക്കപ്പെട്ട യുവപ്രതിഭകളാണ് ക്യാമ്പംഗങ്ങൾ.  സാഹിത്യത്തിൻ്റെയും സംസ്കാരത്തിൻ്റെയും മണ്ഡലങ്ങളിൽ തിളങ്ങി നില്ക്കുന്ന, പ്രശസ്തരും പ്രഗത്ഭരുമായ പ്രമുഖരായ എഴുത്തുകാർ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണം നടത്താൻ ‘വാക്കുമരം’ ക്യാമ്പിൽ വരുന്നുണ്ട്.

Hot Topics

Related Articles