സിഡ്നി: ട്വന്റി 20 ലോകകപ്പിൽ നെതർലൻഡ്സിനെ തകർത്ത മത്സരത്തിൽ റെക്കോഡ് നേട്ടവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മത്സരത്തിൽ മൂന്ന് സിക്സറുകൾ നേടിയ രോഹിത്, ട്വന്റി 20 ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും സ്വന്തമാക്കി. 33 സിക്സറുകൾ നേടിയ യുവ്രാജ് സിങ്ങിന്റെ റെക്കോഡാണ് രോഹിത് മറികടന്നത്.
Advertisements
നെതർലൻഡ്സിനെതിരേ 39 പന്തിൽ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 53 റൺസെടുത്ത ഇന്നിങ്സോടെ രോഹിത്തിന്റെ ലോകകപ്പിലെ സിക്സർ നേട്ടം 34 ആയി. മത്സരത്തിൽ 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്ത ഇന്ത്യ, നെതർലൻഡ്സിനെ 56 റൺസിന് പരാജയപ്പെടുത്തുകയും ചെയ്തു.