കുറ്റൂർ : ഫെബ്രുവരി 2 ലോക തണ്ണീർത്തട സംരക്ഷണ ദിനത്തിൽ, ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ കൂടുതൽ പ്രാധാന്യം നൽകി, ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട്
യൂത്ത് കോൺഗ്രസ് വെൺപാല രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, പുഴയോരത്ത് നടത്തിയ ശ്രെദ്ധ ക്ഷണിക്കൽ പരിപാടി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി മോൻസി വെൺപാല അധ്യക്ഷത വഹിച്ചു. മുളചില്ലകൾ നദിയിലേക്ക് വീണ്
മാലിന്യം അടിഞ്ഞുകൂടിയ മണിമലയാറിന്റെ കൈവഴിയായ കഥളിമംഗലം -വെൺപാല പുഴ ഉൾപ്പെടെ, പഞ്ചായത്തിലെ ഒട്ടുമിക്ക കുളങ്ങളും, ചെറു തോടുകളും, അപകട ഭീഷണി നേരിടുകയാണ്. യു പി എ സർക്കാരിന്റെ കാലത്ത് ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചിരുന്നത്, നിലവിൽ കേന്ദ്രസർക്കാർ വെട്ടിച്ചുരുക്കിയ സാഹചര്യമാണ്.
പുഴകളിൽ മാലിന്യം നിക്ഷേപിക്കുന്ന പ്രവണതക്കെതിരെ പുഴയോരത്ത് പ്ലകാർഡുകൾ സ്ഥാപിച്ചു.
ജലദൗർലഭ്യം കാരണം കാർഷിക മേഖലയും പ്രതിസന്ധികൾ നേരിടുകയാണ്. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ,ടോണി ഇട്ടി,വിനീത് വെൺപാല, അഖിൽ ചിറയിൽ , അജിൽ സി.എ എന്നിവർ പ്രസംഗിച്ചു.