വിജയ്ക്ക് പകരം ആരെന്ന ചോദ്യത്തിന് ഇതാ ഉത്തരം കിട്ടിയിരിക്കുന്നു . ആ സ്ഥാനത്തിന് അർഹൻ ശിവകാർത്തികേയൻ തന്നെ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ അമരന്റെ മൂന്ന് ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ് .൧൦൦ കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ് അമരൻ. വളരെ ചെറിയ സമയം കൊണ്ടാണ് അമരൻ ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത്. ശിവകാർത്തികേയന്റെ കരിയറിലെ മൂന്നാമത്തെ 100 കോടി ചിത്രം കൂടിയാണ് അമരൻ.
സാക്നിൽക് റിപ്പോർട്ടനുസരിച്ച് റിലീസ് ദിനത്തിൽ അമരൻ 21.65 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടിയിട്ടുണ്ട്. തമിഴ് പതിപ്പ് 17 കോടി രൂപയാണ് ആദ്യദിനം കളക്ഷന്‍ നേടിയത്. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം പതിപ്പുകൾ യഥാക്രമം 40 ലക്ഷം, 15 ലക്ഷം, 2 ലക്ഷം, ഒരു ലക്ഷം രൂപ നേടി. ആഗോളതലത്തിൽ 42 .3 കോടിയാണ് ചിത്രത്തിന്റെ ആദ്യദിവസത്തെ ടോട്ടൽ കളക്ഷൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ വാരം അവസാനിക്കുമ്പോൾ കളക്ഷനിൽ ചരിത്രം കുറിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. ഡോക്ടർ, ഡോൺ എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ശിവകാർത്തികേയന്റെ 100 കോടി ചിത്രമാണ് അമരൻ.
ചിത്രത്തിന്റെ കളക്ഷൻ ഇങ്ങനെ തന്നെ തുടർന്നാൽ ശിവകാർത്തികേയന്റെ കരിയറിലെ ആദ്യ 200 കോടിയാകും അമരൻ എന്നാണ് കണക്കുകൂട്ടൽ. മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിക്കുന്നു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് അമരൻ നിർമിച്ചിരിക്കുന്നത്.