വൻ മാവോയിസ്റ്റ് വേട്ട; 12 പേരെ വധിച്ചു; ഒഡിഷ-ഛത്തീസ്ഗഡ് അതിർത്തിയിൽ ഓപ്പറേഷൻ വിജയം

റായ്പൂർ: ഒഡിഷ-ഛത്തീസ്ഗഡ് അതിർത്തിയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി വിവിധ സുരക്ഷാസേനകളുടെ നേതൃത്വത്തില്‍ ആരംഭിച്ച സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റ് വേട്ട. ഒഡിഷ പൊലീസും ഛത്തീസ്ഗഡ് പൊലീസും ഓപ്പറേഷന്റെ ഭാഗമായിരുന്നു.

Advertisements

ഒഡിഷയിലെ നുവാപദ ജില്ലാതിർത്തിയിലും ഛത്തീസ്ഗഡിലെ ഗരിയാബന്ധ് ജില്ലാതിർത്തിയിലുമാണ് സിആർപിഎഫിന്റെ നേതൃത്വത്തില്‍ ഓപ്പറേഷൻ നടന്നത്. ഏറ്റുമുട്ടലിന് പിന്നാലെ വനമേഖലയില്‍ നിന്ന് വലിയ തോതില്‍ ആയുധ ശേഖരവും കണ്ടെത്തി. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ പൊലീസ് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചയാള്‍‌ ഉള്‍പ്പടെയുണ്ടെന്നാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ട് വനിതാ മാവോയിസ്റ്റുകളെ വധിച്ച സംഭവത്തിന് പിന്നാലെയാണ് 12 പേർ കൊല്ലപ്പെട്ടിരിക്കുന്നത്. ഛത്തീസ്ഗഡില്‍ കോബ്ര ജവാന്മാരുമായുണ്ടായ ഏറ്റുമുട്ടലിലാണ് നേരത്തെ രണ്ട് വനിതാ നക്സലുകള്‍ കൊല്ലപ്പെട്ടത്. ഇതോടെ രണ്ട് ദിവസത്തിനിടെ വധിക്കപ്പെട്ട നക്സലുകളുടെ എണ്ണം 14 ആയി.

Hot Topics

Related Articles