പീരുമേട് :
വുഡ്ലാന്റ്സ് എസ്സ്റ്റേറ്റ് ലയത്തിൽ താമസിച്ചിരുന്ന ആസാം സ്വദേശികളുടെ മകളായ 13 കാരിയെ പീഡിപ്പിച്ച കേസിലാണ് ആസാം സ്വദേശിസുഫിക്കുൽ ഇസ്ലാം എന്നയാളെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത്.
പീരുമേടിന് സമീപം വുഡ്ലാന്റ്സ് എസ്റ്റേറ്റിൽ താമസിച്ചിരുന്ന പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് ഇടുക്കി എസ് പിക്ക്ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ചുമതല പീരുമേട് ഡി വൈ എസ് പി സി .ജി. സനൽ കുമാറിന് നൽകിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ . SP യുടെ നിർദേശപ്രകാരം തളിപറമ്പിൽ നിന്നും അറസ്റ്റ് ചെയ്തത്. പീരുമേട് സർക്കിൾ ഇൻസ്പെക്ടർ രജീഷ്കുമാർ ,എസ് ഐ അജേഷ് കെ ആർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു