ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടു; വീട് വിട്ടിറങ്ങിയ പതിന്നാലുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കര്പറമ്പില്‍ ഷാബിയുടെ മകന്‍ ആകാശ് (14) ആണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിം കളിച്ച് പൈസ നഷ്ടപ്പെട്ടതായും ഇതേ തുടര്‍ന്ന് ഉള്ള മനോവിഷമത്തില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും ഇറങ്ങി പോയതാന്നെന്നും പറയുന്നു. ബുധനാഴ്ച്ച രാവിലെ കൂടല്‍മാണിക്യം കുട്ടന്‍ കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുളത്തില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അമ്മ സുല്‍ഫത്ത്. സഹോദരന്‍ അമല്‍ .

Advertisements

Hot Topics

Related Articles