ട്രെയിനിന് മുകളിൽ കയറി റീൽസ് ചിത്രീകരിക്കുന്നതിനിടെ 15കാരൻ ഷോക്കേറ്റ് മരിച്ചു

കൊല്‍ക്കത്ത: സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ഉപയോഗിക്കാത്ത റെയില്‍വെ കോച്ചിന് മുകളില്‍ കയറി റീല്‍സ് ഷൂട്ട് ചെയ്യുന്നതിനിടെ 15കാരൻ ഷോക്കേറ്റ് മരിച്ചു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബർദ്‍വാൻ ജില്ലയിലെ ജ്ഞാൻദാസ് കൻദ്ര റെയില്‍വെ സ്റ്റേഷനിലായിരുന്നു അപകടം. ട്രാക്കിന് മുകളിലുണ്ടായിരുന്ന വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റായിരുന്നു ദാരുണാന്ത്യം.

Advertisements

ഈസ്റ്റ് ബർദ്‍വാനിലെ ഖാജിഗ്രാം സ്വദേശിയായ ഇബ്രാഹിം ചൗധരി (15) ആണ് മരിച്ചത്. സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ച്‌ റെയില്‍വെ കോച്ചിന് മുകളില്‍ കയറി വീഡിയോ ചിത്രീകരിക്കുന്നതിനിടെ, തലയ്ക്ക് മുകളിലൂടെയുള്ള വൈദ്യുത വൈദ്യുതി ലൈൻ കുട്ടി ശ്രദ്ധിച്ചില്ല. ലൈനില്‍ തട്ടി വൈദ്യുതാഘാതമേറ്റ ഉടൻ കോച്ചിന്റെ മേല്‍ക്കൂരയില്‍ തന്നെ ബോധരഹിതനായി വീഴുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വന്ന നിലയിലാണ് പരിസരത്തുണ്ടായിരുന്നവർ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Hot Topics

Related Articles