കൊല്ലം: മാതാപിതാക്കളുടെ മുന്നില്‍ വെച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി മരിച്ചു. കൊല്ലം പൂത്തൂര്‍ ഇടവട്ടത്ത് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പുത്തൂര്‍ ഇടവട്ടം സ്വദേശിനി നീലിമയാണ് (15) മരിച്ചത്. ബന്ധുവീട്ടിലെ കിണറ്റില്‍ ചാടിയാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്.
ഇന്ന് നീലിമയ്ക്ക് ക്ലാസുണ്ടായിരുന്നില്ലെങ്കിലും സ്‌കൂളിലെ ഒരു ഫംഗ്ഷന് സുഹൃത്തുക്കളുമൊത്ത് പോയിരുന്നുവെന്നാണ് വിവരം. അതുമായി ബന്ധപ്പെട്ട തര്‍ക്കമാണോ ആത്മഹത്യയ്ക്ക് കാരണമെന്നും സംശയിക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഒരു ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. അവിടെയെത്തിയ ശേഷം എല്ലാവരുടെയും മുന്നില്‍വെച്ച് വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടിയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നീലിമ നാല് കൂട്ടുകാരികളുമായി ചേര്‍ന്നാണ് സ്‌കൂളിലേയ്ക്ക് പോയതെന്ന് പറയപ്പെടുന്നു. ഒരാള്‍ ഇവരെ വഴിയില്‍ വെച്ച് കാണുകയും വീട്ടിലേക്ക് വിളിച്ച് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെപ്പറ്റി വ്യക്തതയില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.