ഓണ വിപണി പൊടിപൊടിച്ച് സപ്ലൈകോ. ഇന്നലെ മാത്രം സപ്ലൈകോ വഴി 16 കോടിയുടെ വില്‍പ്പനയാണ് നടത്തിയത്. അതോടൊപ്പം എട്ട് ദിവസത്തിനിടെ 24 ലക്ഷത്തിലധികം പേർ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ വാങ്ങാൻ എത്തിയെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനില്‍ അറിയിച്ചു.
Advertisements
പൊതുവിതരണ കേന്ദ്രത്തില്‍ 47 ശതമാനത്തില്‍ അധികം ആളുകള്‍ സാധനം വാങ്ങി. കണ്‍സ്യൂമർ ഫെഡും കൃഷിവകുപ്പും കുടുംബശ്രീ സംരംഭങ്ങളും എല്ലാ കൂട്ടായ്മയും മാർക്കറ്റില്‍ വില വർധിക്കാതിരിക്കാനുള്ള ഇടപെടല്‍ നടത്തിയെന്നും വിലക്കയറ്റം പിടിച്ച് നിർത്താൻ സാധിച്ച സർക്കാർ നടപടി ജനങ്ങള്‍ക്ക് സന്തോഷകരമാന്നെന്നും 90%ത്തിലധികം പേർ ഓണക്കിറ്റ് വാങ്ങിയെന്നും മന്ത്രി വ്യക്തമാക്കി.