വർഷങ്ങളായി കരമടച്ചിരുന്ന 18 സെന്റ് ഭൂമി സർക്കാർ രേഖകളിൽ കാണാനില്ല; പരാതി നൽകി മക്കൾ

തിരുവനന്തപുരം: 53 വർഷങ്ങള്‍ക്ക് മുമ്പ് ഭാഗപത്രത്തിലൂടെ ലഭിച്ച 18 സെൻ്റ് ഭൂമി കരമടയ്ക്കാൻ എത്തിയപ്പോള്‍ ഭൂരിഭാഗവും കാണാനില്ല. കാട്ടാക്കട താലൂക്കിലെ വിളവൂർക്കല്‍ വില്ലേജില്‍ പരേതയായ എം.സുഭദ്രാമ്മയുടെ പേരിലുള്ള ഭൂമിയാണ് രേഖകളില്‍ നിന്നും അപ്രത്യക്ഷമായത്. ഭാഗപത്ര പ്രകാരം സുഭദ്രാമ്മയ്ക്കു 53 വർഷം മുൻപു ലഭിച്ച ഭൂമിയിലെ 17.5 സെന്റ് രേഖകളില്‍ കാണാതായതോടെ സുഭദ്രയുടെ മക്കളും ഭൂമിയുടെ നിലവിലെ അവകാശികളുമായ പി.ജയധരനും പി.രാമചന്ദ്രൻ നായരും റവന്യു വകുപ്പില്‍ പരാതി നല്‍കിയത്.

Advertisements

ഭൂമി ആരും കയ്യേറിയിട്ടില്ലെങ്കിലും സർക്കാർ രേഖകളില്‍ കുറവ് വന്നതാണ് കുടുംബത്തെ ആശങ്കയിലാക്കിയത്. 2014 വരെയുള്ള ഭൂനികുതി രസീതില്‍ ഭൂമിയുടെ വിസ്തീർണം 7.02 ആർ (ഏകദേശം 18 സെന്റ്) എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മാതാവിന്റെ മരണശേഷം ഇരുവരും കഴിഞ്ഞ വർഷമാണു വീണ്ടും ഭൂനികുതി അടയ്ക്കാൻ പോയത്. ഓണ്‍ലൈനില്‍ അടച്ചപ്പോള്‍ ഇത് 26 ചതുരശ്ര മീറ്റർ (ഏകദേശം 0.6 സെന്റ്) ആയി കുറഞ്ഞു. ഭൂമിയില്‍ നല്ലൊരു പങ്കും മറ്റൊരുടെയൊക്കെയോ പേരിലേക്കു മാറിയെന്നാണു വില്ലേജിലെ ഓണ്‍ലൈൻ രേഖകളില്‍ വ്യക്തമായത്.

Hot Topics

Related Articles