കൊച്ചി :രാമസിംഹന്‍ അബൂബക്കറുടെ സംവിധാനത്തില്‍ ഇന്ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ചിത്രമാണ് ‘1921: പുഴ മുതല്‍ പുഴ വരെ’. 80 തിയറ്ററുകളിൽ ആണ് ചിത്രം പ്രദർശിപ്പിക്കപ്പെടുന്നത്.
റിലീസിന് മുമ്പ് ഇന്നലെ 1921ലെ മാപ്പിള ലഹളയില്‍ കൊല്ലപ്പെട്ടവര്‍ക്ക് സമൂഹബലി അര്‍പ്പിച്ചിരിക്കുകയാണ് സംവിധായകന്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമൂഹ ബലിയിടുന്ന ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടുള്ള കുറിപ്പാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
1921ലെ ആത്മാക്കള്‍ക്ക്
2021ല്‍ ബലിയിട്ട് തുടങ്ങിയതാണ് മമധര്‍മ്മ, ഇന്ന് താനവര്‍ക്ക് അര്‍പ്പിക്കുന്നത് ഒരു സമൂഹബലിയാണ് എന്നാണ് സംവിധായകന്‍ കുറിച്ചിരിക്കുന്നത്.
രാമസിംഹന്റെ കുറിപ്പ്:
1921ലെ ആത്മാക്കള്‍ക്ക് 2021ല്‍ ബലിയിട്ട് തുടങ്ങിയതാണ് മമധര്‍മ്മ ഇന്ന് ഞാനവര്‍ക്ക് അര്‍പ്പിക്കുന്നത് ഒരു സമൂഹ ബലിയാണ്, ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും അവര്‍ക്ക് ലഭിച്ച ഒരുരുള ചോറ് അതാണ് 1921 പുഴ മുതല്‍ പുഴ വരെ. ആ അര്‍പ്പണത്തില്‍ നിങ്ങളും പങ്കാളികളാവുക.
ഇത് പൂര്‍വ്വികര്‍ക്ക് നല്‍കാനുള്ള മഹത്തായ ബലിയാണ്. ഓര്‍ക്കണം. ഓര്‍മ്മിപ്പിക്കണം ചങ്കു വെട്ടി. വെട്ടിച്ചിറ.. ഇതൊക്കെ ചരിത്രത്തിന്റെ ശേഷിപ്പുകളാണ്. തുവ്വൂരില്‍ നാഗാളിക്കാവില്‍, പുഴ മുതല്‍ പുഴ വരെയില്‍ ബലിയാടായ വരെ.. നിങ്ങള്‍ക്കുള്ള ഒരു തര്‍പ്പണമാണ്. നിലവിളിച്ചവര്‍ക്കുള്ള തര്‍പ്പണം..
മമധര്‍മ്മ
ഇനി ഞാനൊന്നുറങ്ങട്ടെ.