ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയുടെ പദയാത്രയ്ക്കിടെ പൊലീസ് യൂണിഫോമില്‍ ബിജെപി അംഗത്വം സ്വീകരിച്ച 2 ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടി. രണ്ടുപേരെയും സസ്പെൻഡ് ചെയ്തു. കഴിഞ്ഞ 27നു നാഗപട്ടണത്തു പദയാത്രയ്ക്കിടെയാണ് സംഭവം.
Advertisements
സുരക്ഷ ജോലിയിലുണ്ടായിരുന്ന സ്പെഷല്‍ പൊലീസ് അസി. ഇൻസ്പെക്ടര്‍മാരായ രാജേന്ദ്രനും കാര്‍ത്തികേയനുമാണ് അണ്ണാമലൈയില്‍ നിന്ന് ഔദ്യോഗിക വേഷത്തില്‍ അംഗത്വം നേടിയത്. ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് തഞ്ചാവൂര്‍ ഡിഐജി ഇരുവരെയും സസ്പെൻഡ് ചെയ്തത്. തുടര്‍ന്ന് ഇരുവരെയും നാഗപട്ടണം സായുധ സേനാ വിഭാഗത്തിലേക്കു സ്ഥലം മാറ്റി.