മലയാളികളുടെ ഒത്തൊരുമയുടേയും സ്നേഹത്തിന്റെയും അതി ജീവനത്തിന്റെയും കഥ പറഞ്ഞ ജൂഡ് ആന്റണി ചിത്രം 2018 നൂറു കോടി ക്ലബ്ബിൽ ഇടം പിടിച്ചു. 10 ദിവസം കൊണ്ടാണ് 2018 ഈ അഭിമാന നേട്ടം കൊയ്തത്. ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമായി ജൂഡിന്റെ 2018.
റിലീസ് ചെയ്ത് ആദ്യത്തെ ആഴ്ചയിൽ തന്നെ ചിത്രം 50 കോടി കളക്ഷൻ നേടിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ സിനിമ റിലീസ് ചെയ്തിട്ടുണ്ട്. 12 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ എത്തിയ ലൂസിഫറിനെ ആണ് 2018 മറികടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജൻ ആണ് തിരക്കഥ.
ലൂസിഫർ, പുലിമുരുകൻ, ഭീഷ്മ പർവം, കുറുപ്പ്, മധുര രാജ, മാളികപ്പുറം തുടങ്ങി തുടങ്ങിയവയ്ക്ക് മുകളിലാണ് ജൂഡ് ആന്റണിയുടെ 2018 ഇപ്പോൾ .