കഴിഞ്ഞ വർഷം അപകടത്തില്‍പ്പെട്ടത് 150 ആംബുലൻസുകള്‍; 29 മരണം; ജാഗ്രത വേണമെന്ന് ഓര്‍മപ്പെടുത്തി എംവിഡി

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം അപകടത്തില്‍പ്പെട്ട ആംബുലൻസുകളുടെ കണക്കുമായി എംവിഡി. 2023 വർഷത്തില്‍ ഉണ്ടായ റോഡപകടങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ 150 ആംബുലൻസുകളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് കണക്കുകള്‍. അതില്‍ 29 പേർ മരണപ്പെടുകയും 104 പേർക്ക് ഗുരുതരമായത് ഉള്‍പ്പെടെ 180 പേർക്ക് പരിക്കേറ്റു. ഇത് ഭയപ്പെടുത്തുന്ന കണക്കാണ്. ജീവൻ രക്ഷാ വാഹനങ്ങള്‍ കാരണം ജീവൻ നഷ്ടപ്പെടുന്നത് അതീവ ഗൗരവത്തോടെയാണ് കാണേണ്ടതുണ്ടെന്നും എംവിഡി പറയുന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.