ന്യൂഡൽഹി : 2023-ലെ ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു. വിഖ്യാത ഉറുദുകവിയും ഹിന്ദി ഗാനരചയിതാവുമായ ഗുല്‍സാറിനും സംസ്കൃത പണ്ഡിതൻ രാംഭദ്രാചാര്യയ്ക്കുമാണ് പുരസ്കാരം. 2002-ല്‍ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഗുല്‍സാറിനെ 2004-ല്‍ രാജ്യം പദ്മഭൂഷൻ നല്കി ആദരിച്ചിരുന്നു. 2013-ല്‍ ദാദാസാഹിബ് ഫാല്‍ക്കേ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ചിത്രകൂടിലെ തുളസീപീഠ സ്ഥാപകനായ രാംഭദ്രാചാര്യ, അറിയപ്പെടുന്ന ഹിന്ദു ആത്മീയാചാര്യനാണ്. നൂറിലധികം പുസ്തകങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുമുണ്ട്. 2022-ല്‍ ഗോവൻ എഴുത്തുകാരൻ ദാമോദർ മൗസോയ്ക്കായിരുന്നു പുരസ്കാരം
Advertisements