2024 അദ്ധ്യയന വർഷത്തെ ഐ.ടി.ഐ. പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു

കോട്ടയം: വ്യാവസായിക പരിശീലന വകുപ്പിലെ വിവിധ സർക്കാർ ഐടിഐകളിലേക്ക് 2024 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://itiadmissions.kerala.gov.in എന്ന പോർട്ടൽ മുഖേന നേരിട്ടോ ഏതെങ്കിലും ഗവ. ഐടിഐ/ അക്ഷയ കേന്ദ്രം മുഖേനയോ നൽകാവുന്നതാണ്. അപേക്ഷാ സമർപ്പണത്തിന് എത്തുന്നവർ നിർബന്ധമായും ആധാർ കാർഡ് ഉൾപ്പെടെ എല്ലാ സർട്ടിഫിക്കറ്റുകളുടേയും ഒറിജിനൽ ഹാജരാക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിച്ചശേഷം ആധാർ കാർഡും സർട്ടിഫിക്കറ്റുകളുമായി ഏതെങ്കിലും സർക്കാർ ഐടിഐയിൽ എത്തി വെരിഫിക്കേഷൻ പൂർത്തീകരിക്കണം. വെരിഫിക്കേഷൻ നടത്താത്ത അപേക്ഷകൾ അഡ്മിഷനുവേണ്ടി പരിഗണിക്കുന്നതല്ല. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂൺ 29. വൈകിട്ട് 5 മണി. ഫോൺ: 94950 80024, 98472 71858, 94968 00788

Advertisements

Hot Topics

Related Articles