റിപ്പബ്ലിക് ദിന പരേഡ്; 10,000 വിശിഷ്ടാതിഥികളിൽ കേരളത്തിൽ നിന്ന് പ്രധാനമന്ത്രിയുടെ ക്ഷണംലഭിച്ചത് 150 പേർക്ക്

തിരുവനന്തപുരം: രാജ്യത്തിന് നല്‍കിയ മികച്ച സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ കർത്തവ്യപഥത്തില്‍ നടക്കുന്ന 2025ലെ റിപ്പബ്ലിക് ദിന പരേഡ് കാണാൻ വിവിധ മേഖലകളില്‍ നിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികളെ ക്ഷണിച്ചു. വിവിധ മേഖലകളില്‍ മികവ് പുലർത്തിയവരെ ‘സ്വർണിം ഭാരതി’ന്റെ ശില്‍പ്പികളായി അംഗീകരിച്ചാണ് ക്ഷണം നല്‍കിയത്. കേരളത്തില്‍ നിന്ന് ഏകദേശം 150 പേർക്കാണ് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്.

Advertisements

രാഷ്ട്രനിർമാണത്തില്‍ ഈ വ്യക്തികളുടെ അക്ഷീണ പരിശ്രമങ്ങളും സമൂഹത്തിന് അവർ നല്‍കിയ ശ്രദ്ധേയമായ സംഭാവനകളും ആഘോഷമാക്കാനും അംഗീകരിക്കാനും ലക്ഷ്യമിടുന്നതാണ് ഈ ഉദ്യമം. റിപ്പബ്ലിക് ദിന പരേഡിലെ സാന്നിധ്യം അവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും രാജ്യത്തിന്റെ പുരോഗതിയോടുള്ള പ്രതിജ്ഞാബദ്ധതയ്ക്കുമുള്ള സാക്ഷ്യമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാരാലിമ്പിക്സ് സംഘാംഗങ്ങളും അന്താരാഷ്ട്ര കായിക മത്സരങ്ങളിലെ വിജയികളും, മികച്ച പ്രവർത്തനം കാഴ്ചവച്ച പിഎം-വിശ്വകർമ യോജന ഗുണഭോക്താക്കള്‍, പിഎം കുസും പദ്ധതി ഗുണഭോക്താക്കള്‍, പിഎം സൂര്യ ഘർ യോജന ഗുണഭോക്താക്കള്‍, കൈത്തറി-കരകൗശലത്തൊഴി‌ലാളികള്‍, മികച്ച പ്രവർത്തനം കാഴ്ചവച്ച ജലയോദ്ധാക്കള്‍, കുടിവെള്ള-ശുചിത്വ പരിപാലനത്തിനുള്ള പാനി സമിതി അംഗങ്ങള്‍, മൃഗസംരക്ഷണവും ക്ഷീരവികസനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഗോകുല്‍ ദൗത്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചവർ, ‘മൈ ഭാരത്’ സന്നദ്ധപ്രവർത്തകർ, പിഎം മത്സ്യ സമ്ബദ യോജന ഗുണഭോക്താക്കള്‍, ‘മൻ കീ ബാത്ത്’ പരിപാടിയില്‍ പ്രധാനമന്ത്രി പരാമർശിച്ച വ്യക്തികള്‍, മികച്ച സ്റ്റാർട്ടപ്പുകള്‍ സൃഷ്ടിച്ചവർ, പ്രത്യേക നേട്ടം കൈവരിച്ച ഗോത്രവർഗ ഗുണഭോക്താക്കള്‍ തുടങ്ങിയവർക്കാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.