ഇസ്ലാമബാദ്: പാകിസ്ഥാനില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് വധൂവരന്മാരടക്കം 26 മരണം. ഗില്‍ജിത് -ബാള്ട്ടിസ്താൻ പ്രവിശ്യയിലെ ദിയാമെർ ജില്ലയിയാണ് സംഭവം. ഗില്‍ജിത് -ബാള്‍ട്ടിസ്താനിലെ അസ്തോറില്‍നിന്ന് പഞ്ചാബിലെ ചക്വാലിലേക്ക് പോകുകയായിരുന്നു സംഘം. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു.
ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. വധു ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. 13 പേരുടെ മൃതദേഹമാണ് നദിയില്‍നിന്ന് കണ്ടെടുത്തത്. ബാക്കിയുള്ളവർക്കായി തിരച്ചില്‍ തുടരുന്നു. ഓഗസ്റ്റില്‍ രണ്ടിന് പാകിസ്ഥാനില്‍ വ്യത്യസ്ത ബസ് അപകടങ്ങളില്‍ 36 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയുണ്ടായ അപകടം ചർച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.