കയ്റോ: ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 35 പേർ കൂടി കൊല്ലപ്പെട്ടു. ഗാസയില്‍ ഉടനടി വെടിനിർത്തല്‍ ആവശ്യപ്പെട്ട് യുഎൻ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ആക്രമണം. സ്ത്രീകളും കുട്ടികളുമടക്കം 35 പേരോളം വ്യാമാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
മധ്യഗാസയില്‍ നിസുറത്ത് അഭ്യാർത്ഥി ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. ഒരു ബ്ലോക്ക് മുഴുവനും ബോംബിങ്ങില്‍ തകർന്നു. ക്യാംപിലെ ഒരു വീട്ടില്‍ മാത്രം 15 പേരാണ് കൊല്ലപ്പെട്ടത്.
തെക്കൻ ഗാസയിലെ റഫയില്‍ 13 പേർ കൊല്ലപ്പെട്ടിട്ടിണ്ട്. 84ല്‍ അധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. നിരവധി പേരെ കാണാതാതായും ഗാസയിലെ സർക്കാർ വാർത്താ ഏജൻസി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപ്രതീക്ഷിതമായ ആക്രമണത്തില്‍ അഭയാർത്ഥി ക്യാംപ് നാമാവശേഷമായി. ആശുപത്രികളില്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും വാർത്താ ഏജൻസി അറിയിച്ചു.