ഹൈദരാബാദ്: തെലങ്കാനയിലെ മേദക് ജില്ലയിലെ സർക്കാർ ഹോസ്റ്റലില്‍ ചൊവ്വാഴ്ച നല്‍കിയ പ്രഭാത ഭക്ഷണത്തില്‍ പല്ലിയെ കണ്ടെത്തിയതിനെ തുടർന്ന് 35 വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമയംപേട്ട ടി ജി മോഡല്‍ സ്‌കൂളിലെ വിദ്യാർഥികള്‍ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു. പാചകക്കാരനെയും സഹായിയെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഹോസ്റ്റലിലെ കെയർടേക്കർക്കും സ്പെഷ്യല്‍ ഓഫീസർക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി മേദക് ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) പറഞ്ഞു.
ഉപ്പുമാവ് തയ്യാറാക്കുന്നതിനിടെ അബദ്ധത്തില്‍ പല്ലി വീണതാകാമെന്നാണ് പ്രാഥമിക റിപ്പോർട്ട്. അണുബാധയുടെ കാരണം സ്ഥിരീകരിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി സാമ്ബിളുകള്‍ ശേഖരിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സ്കൂള്‍ മാനേജ്മെൻ്റ് ഉറപ്പുനല്‍കി.