38 പേരെ സസ്പെൻഡ് ചെയ്തു; ക്ഷേമ പെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ

തിരുവനന്തപുരം : ക്ഷേമപെൻഷൻ തട്ടിപ്പില്‍ കൂടുതല്‍ നടപടിയുമായി സർക്കാർ. റവന്യൂ, സർവ്വേ വകുപ്പില്‍ 38 പേരെ സസ്പെൻഡ് ചെയ്തു. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്‌ക്കണം. കർശനമായ വകുപ്പുതല അച്ചടക്ക നടപടിയും ഇവർക്കെതിരെ സ്വീകരിക്കും. ജീവനക്കാരുടെ പേര്‌, കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ലിസ്റ്റില്‍ 5000 മുതല്‍ 50000 രൂപ വരെ സാമൂഹ്യ പെൻഷനായി കൈപ്പറ്റിയവരുണ്ട്‌.

Advertisements

വിവിധ വകുപ്പുകളിലായി 1458 ജീവനക്കാർ പെൻഷൻ വാങ്ങിയെന്നാണ്‌ ധനവകുപ്പ്‌ നേരത്തെ കണ്ടെത്തിയത്‌.
സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ അടക്കം 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ധന വകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ ഗുരുതര തട്ടിപ്പ്‌ കണ്ടെത്തിയത്‌. കോളേജ്‌ അസിസ്‌റ്റന്‍റ് പ്രൊഫസർമാർ, ഹയർ സെക്കണ്ടറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്‍റെ നിർദേശം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ട്‌ അസിസ്‌റ്റന്റ്‌ പ്രൊഫസർമാരില്‍ ഒരാള്‍ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളേജിലാണ്‌ ജോലി എടുക്കുന്നത്‌. ഒരാള്‍ പാലക്കാട്‌ ജില്ലയിലെ സർക്കാർ കോളേജില്‍ ജോലി ചെയ്യുന്നു. ഹയർ സെക്കണ്ടറി അധ്യാപകരായ മൂന്നു പേരാണ്‌ പെൻഷൻ വാങ്ങുന്നത്‌. ആരോഗ്യ വകുപ്പിലാണ്‌ ഏറ്റവും കൂടുതല്‍ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്‌. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ്‌ രണ്ടാം സ്ഥാനത്ത്‌. 224 പേർ. മെഡിക്കല്‍ എഡ്യുക്കേഷൻ വകുപ്പില്‍ 124 പേരും, ആയൂർവേദ വകുപ്പില്‍ (ഇന്ത്യൻ സിസ്‌റ്റം ഓഫ്‌ മെഡിസിൻ) 114 പേരും, മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും, പൊതു മരാമത്ത്‌ വകുപ്പില്‍ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരാണ്‌.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46 പേരും, ഹോമിയോപ്പതി വകുപ്പില്‍ 41 പേരും. കൃഷി, റവന്യു വകുപ്പുകളില്‍ 35 പേർ വീതവും, ജുഡീഷ്യറി ആൻഡ്‌ സോഷ്യല്‍ ജസ്‌റ്റീസ്‌ വകുപ്പില്‍ 34 പേരും, ഇൻഷ്വറൻസ്‌ മെഡിക്കല്‍ സർവീസ്‌ വകുപ്പില്‍ 31 പേരും, കോളേജിയറ്റ്‌ എഡ്യുക്കേഷൻ വകുപ്പില്‍ 27 പേരും, ഹോമിയോപ്പതിയില്‍ 25 പേരും ക്ഷേമ പെൻഷൻ കൈപറ്റുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.