പാലായില്‍ കഞ്ചാവുമായി അഞ്ചു പേര്‍ പിടിയില്‍; പ്രതികള്‍ കുടുങ്ങിയത് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ; കഞ്ചാവ് എത്തിച്ചത് പാലാ ഭാഗത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്താന്‍

പാലാ: പോലീസ് രാത്രിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ ആണ് കഞ്ചാവുമായി ഈരാറ്റുപേട്ട സ്വദേശികളായ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. അഞ്ചുപേരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. ഈരാറ്റുപേട്ട സ്വദേശികളായ തൈപ്പറമ്പില്‍ ഉനൈസ് (21), കൊല്ലംപറമ്പില്‍ അക്മല്‍ റിസ്വാന്‍ (21), പുതുപ്പറമ്പില്‍ മുഹമ്മദ് ഫഹദ് (18), വാകച്ചേരിയില്‍ അന്‍സില്‍(21) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇയോണ്‍ കാറും പിടിച്ചെടുത്തു.

Advertisements

എസ് ഐ അഭിലാഷ് എം ടി യുടെ നേതൃത്വത്തില്‍ ഭരണങ്ങാനത്ത് നടന്ന വാഹന പരിശോധനയ്ക്കിടയില്‍ ആണ് കാറിലെത്തിയ യുവാക്കളുടെ കൈയ്യില്‍ നിന്നും 30 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഭരണങ്ങാനത്ത് വാഹനപരിശോധന നടത്തുകയായിരുന്നു പോലീസ്. ഈ സമയത്ത് ഈരാറ്റുപേട്ട ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് കഞ്ചാവുമായി വരികയായിരുന്നു യുവാക്കള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതികളെ ചോദ്യം ചെയ്തതില്‍ പാലാ ഭാഗത്തുള്ള വിദ്യാര്‍ഥികള്‍ക്ക് വില്പനയ്ക്കായി എത്തിച്ചതാണ് എന്ന് സമ്മതിച്ചു. എസ് ഐ അഭിലാഷ് എംഡി, എഎസ്‌ഐ ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോഷി മാത്യു, രഞ്ജിത് സി ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡിലെ ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Hot Topics

Related Articles