‘സ്വന്തം ഭര്‍ത്താവ് അല്ലേ തല്ലിയത്? അതിലൊന്നും ഒരു തെറ്റുമില്ല’ ; ഭാര്യയെ ഭര്‍ത്താവ് മര്‍ദ്ദിക്കുന്നതില്‍ തെറ്റില്ലെന്ന് കേരളത്തിലെ 52 ശതമാനം സ്ത്രീകള്‍; ‘സമ്പൂര്‍ണ്ണ സാച്ചരത’യെ പരിഹസിച്ച് സോഷ്യല്‍മീഡിയയും ആക്ടിവിസ്റ്റുകളും; ഞെട്ടിപ്പിക്കുന്ന കണക്കുമായി ദേശീയ കുടുംബ ആരോഗ്യ സര്‍വേ

ന്യൂഡല്‍ഹി: ഭാര്യയെ ഭര്‍ത്താവ് മര്‍ദ്ദിക്കുന്നതില്‍ തെറ്റില്ലെന്ന് കേരളത്തിലെ 52 ശതമാനം സ്ത്രീകള്‍. പുരോഗമനവാദവും സാക്ഷരതയും ഉയര്‍ത്തിപ്പിടിക്കുന്ന മലയാളികള്‍ക്ക് ആശ്വസിക്കാന്‍ വഴിനല്‍കുന്നതല്ല സര്‍വ്വേ റിപ്പോര്‍ട്ട്. സ്ത്രീധന- ഗാര്‍ഹിക പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്ന പുതിയ കാലത്തും മലയാളി വീട്ടമ്മമാരുടെ ചിന്താ രീതിയില്‍ വലിയ മാറ്റം വന്നിട്ടില്ലെന്നാണ് അനുമാനിക്കേണ്ടതെന്ന് ആക്ടിവിസ്റ്റുകളും സോഷ്യല്‍മീഡിയയും പറയുന്നു. പൊതുസ്ഥലങ്ങളില്‍ സ്ത്രീയെ പിന്തുണയ്ക്കുന്നവര്‍ പോലും വീട്ടിനുള്ളിലെ പീഡനങ്ങള്‍ക്ക് നേരെ മുഖം തിരിക്കുകയാണ് പതിവ്. തല്ലിയെങ്കില്‍ അതിന് തക്കതായ കാരണം കാണും എന്ന സ്ഥിരം പല്ലവിയാണ് വീട്ടമ്മമാര്‍ക്ക് ഇപ്പോഴും പറയാനുള്ളത്. അതേസമയം, വളരെ കുറച്ച് പുരുഷന്മാര്‍ മാത്രമാണ് ഇത്തരം പെരുമാറ്റം ശരിയാണെന്ന് അഭിപ്രായപ്പെട്ടത്.

Advertisements

ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നതിനെ രാജ്യത്തെ മുപ്പതു ശതമാനത്തിലധികം സ്ത്രീകള്‍ ന്യായീകരിക്കുന്നു. ദേശീയ കുടുംബ ആരോഗ്യ സര്‍വേ(എന്‍.എഫ്.എച്ച്.എസ്.)യിലേതാണ് ഞെട്ടിപ്പിക്കുന്ന കണക്ക്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 18 ഇടങ്ങളില്‍ നടത്തിയ സര്‍വേയില്‍ 14 ഇടത്തെ 30 ശതമാനത്തില്‍ അധികം സ്ത്രീകളാണ് ചില സാഹചര്യത്തില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നത് നീതീകരിക്കാമെന്ന് അഭിപ്രായപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ട് സംസ്ഥാനങ്ങളില്‍ 80 ശതമാനത്തില്‍ അധികം സ്ത്രീകളും പുരുഷന്‍ ഭാര്യയെ മര്‍ദിക്കുന്നതില്‍ ന്യായമുണ്ടെന്ന് കരുതുന്നവരാണ്. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും 84 ശതമാനം സ്ത്രീകള്‍ വീതമാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. അതേസമയം കര്‍ണാടകയില്‍ 77 ശതമാനം സ്ത്രീകളും ഈ പെരുമാറ്റത്തെ അനുകൂലിക്കുന്നു. കേരളത്തില്‍ 52 ശതമാനം സ്ത്രീകളാണ് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിനെ ന്യായീകരിക്കുന്നത്.മറ്റ് ചില സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഇങ്ങനെമണിപ്പുര്‍(66%), ജമ്മു കശ്മീര്‍(49%), മഹാരാഷ്ട്ര(44%), പശ്ചിമ ബെംഗാള്‍(42%) തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയ ഉയര്‍ന്ന ശതമാനം സ്ത്രീകളുള്ളത്.

ഭാര്യയെ അടിക്കുകയോ ഇടിക്കുകയോ ചെയ്യുന്നതിന് ഭര്‍ത്താവിനെ ന്യായീകരിക്കാനാകുമോ എന്നായിരുന്നു എന്‍.എഫ്.എച്ച്.എസിലെ ചോദ്യം. (ഇതിന് ചില സാഹചര്യങ്ങളും മുന്നോട്ടുവെച്ചിരുന്നു. അവ: ഭാര്യ തന്നോട് വിശ്വസ്ത പുലര്‍ത്തുന്നില്ല എന്ന സംശയം, ഭര്‍ത്താവിന്റെ മാതാപിതാക്കളെ ബഹുമാനിക്കാതിരിക്കുക, ഭര്‍ത്താവുമായി തര്‍ക്കിക്കുക, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മിതിക്കുക, ഭര്‍ത്താവിനോട് പറയാതെ പുറത്തുപോവുക, വീടും കുട്ടികളയെും ശ്രദ്ധിക്കാതിരിക്കുക, നന്നായി ഭക്ഷണം പാകം ചെയ്യാതിരിക്കുക.)സര്‍വേയില്‍ പങ്കെടുത്ത സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍പ്പെടെ പതിന്നാലിടത്തെ 30 ശതമാനത്തില്‍ അധികം സ്ത്രീകള്‍ ചോദ്യത്തിന് ”യെസ്” എന്നാണ് ഉത്തരം നല്‍കിയത്.

ഭാര്യമാരെ ഭര്‍ത്താക്കന്മാര്‍ മര്‍ദിക്കുന്നതിനെ ഏറ്റവും കുറച്ച് സ്ത്രീകള്‍ അനുകൂലിച്ചത് ഹിമാചല്‍ പ്രദേശിലാണ്. 14.8 ശതമാനം സ്ത്രീകളാണ് മര്‍ദിക്കുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടത്.ഭാര്യമാരെ മര്‍ദിക്കുന്നതില്‍ ന്യായം കണ്ടെത്താനാകുമെന്ന് കര്‍ണാടകയിലെ 81.9 ശതമാനം പുരുഷന്മാര്‍ അഭിപ്രായപ്പെട്ടപ്പോള്‍, ഹിമാചല്‍ പ്രദേശില്‍ വെറും 14.8 ശതമാനം പേരാണ് സമാന അഭിപ്രായം പങ്കുവെച്ചത്.

Hot Topics

Related Articles