ചെന്നൈ: അദാനിയുടെ സ്മാർട്ട് മീറ്റർ വാങ്ങില്ലെന്ന് തമിഴ്നാട്. ടെണ്ടർ നടപടികള്‍ തമിഴ്നാട് വൈദ്യുതി വകുപ്പ് റദ്ദാക്കി. 82 ലക്ഷം സ്മാർട്ട് മീറ്ററുകള്‍ വാങ്ങനായിരുന്നു ടെണ്ടർ. ഉയർന്ന തുക കാരണമാണ് ടെൻഡര്‍ റദ്ദാക്കിയതെന്ന് ടാംഗഡ്‌കോ വ്യക്തമാക്കി. അദാനിക്കെതിരെ അമേരിക്കയിലെ നടപടിക്ക് മുൻപേ ഈ തീരുമാനം എടുത്തതെന്നാണ് സർക്കാർ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കല്‍പട്ട് എന്നിവയുള്‍പ്പെടെ എട്ട് ജില്ലകളില്‍ 82 ലക്ഷത്തിലധികം സ്മാർട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള പാക്കേജ് ടെൻഡാറാണ് റദ്ദാക്കിയത്. അദാനി കമ്പനി ആവശ്യപ്പെട്ട തുക ഉയര്‍ന്നതാണ്. തുടര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയിട്ടും വാഗ്ദാനം ചെയ്ത നിരക്ക് സ്വീകാര്യമല്ലാത്തതിനാലാണ് ടെൻഡർ റദ്ദാക്കിയത്.
റീടെൻഡർ ഉടൻ പ്രഖ്യാപിക്കും. ഭരണപരമായ കാരണങ്ങളാല്‍ മറ്റ് മൂന്ന് പാക്കേജുകളുടെ ടെൻഡറുകളും റദ്ദാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.