കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിവിധ ഭാഷകളിലെ ചലച്ചിത്ര പ്രവർത്തകർ അണിനിരക്കുന്ന ലീഗ് ഫെബ്രുവരി 18ന് തുടങ്ങും. 19ന് നടക്കുന്ന ആദ്യ മത്സരത്തിൽ കേരള സ്ട്രൈക്കേഴ്സ് – തെലുങ്ക് വാരിയേഴ്സിനെ നേരിടും.
ഇത്തവണത്തെ കേരള സ്ട്രൈക്കേഴ്സ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. കഴിഞ്ഞ ദിവസം സിസിഎല്ലിന്റെ വാർത്താസമ്മേളനം നടന്നിരുന്നു. അതിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്ന കളിയാണ്. തീർച്ചയായും അതിനു വേണ്ട എല്ലാ തയ്യാറെടുപ്പുകളും തങ്ങളുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജയം തോൽവി എന്നത് വേറൊരു കാര്യം. ആസ്വദിച്ച് കളിച്ച് ഏറ്റവും മികച്ച പ്രകടനങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവച്ച് കപ്പുമായി നിങ്ങളുടെ മുന്നിൽ വരുക എന്നതാണ് ലക്ഷ്യമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
കൂടാതെ ഈ സമയം ഒരു മാദ്ധ്യമ പ്രവർത്തകൻ ബിജു മേനോനെ വിളിച്ചില്ലേയെന്ന് ചോദിച്ചു. ബിജു ഡിസ്ട്രിക് ലെവലിൽ ടീം അംഗമായിരുന്നുവെന്ന് പറഞ്ഞിരുന്നുവെങ്കിലും തങ്ങൾ അത് വിശ്വസിച്ചിരുന്നില്ലെന്നാണ് കുഞ്ചാക്കോ മറുപടി നൽകിയത്. അവൻ നല്ല പ്ലായറാണ് ഫസ്റ്റ് ബാളിൽ തന്നെ ഔട്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.