ഗന്ധർവനായി എത്തുന്ന നടൻ ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ഗന്ധർവ ജൂനിയറിന്റെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ വിഷ്ണു അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ചിത്രീകരണം തുടങ്ങിയ വിവരം അറിയിച്ചത്.
ഒരു സൂപ്പർ ഹീറോ മോഡൽ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിന് കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രവീൺ പ്രഭാരവും സുജിനും ചേർന്നാണ് തിരക്കഥാ രചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് എത്തുക. ‘സെക്കൻഡ് ഷോ’, ‘കൽക്കി’ തുടങ്ങിയ ചിത്രങ്ങളിൽ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ഗന്ധർവ്വ ജൂനിയർ’.
ഛായാഗ്രഹണം -ചന്ദ്രു സെൽവരാജ്, സംഗീതം -ജേക്സ് ബിജോയ്, എഡിറ്റിംഗ് -അപ്പു ഭട്ടതിരി.