നാഗ്പൂര്‍ : ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വാലറ്റനിരയുടെ പോരാട്ടവീര്യത്തിനു മുന്നില്‍ സ്തബ്ധരായിരിക്കുകയാണ് ഓസ്‌ട്രേലിയ.
ലോവര്‍ ഓവര്‍ ബാറ്റ് ചെയ്തവരെല്ലാം (കെഎസ് ഭരത്തൊഴികെ) നിര്‍ണായക സംഭാവന ബാറ്റിങില്‍ നല്‍കിയപ്പോള്‍ ഇന്ത്യയുടെ ലീഡ് 200ഉം കടന്ന് മുന്നോട്ട് പോയിരിക്കുകയാണ്.
മൂന്നാം ദിനത്തില്‍ എടുത്തു പറയേണ്ട പ്രകടനം ഇന്ത്യയുടെ വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ബാറ്റിങാണ്. ഒരു ടോപ് ഓര്‍ഡര്‍ ബാറ്ററെപ്പോലെയാണ് 10ാമനായി ക്രീസിലെത്തിയ അദ്ദേഹം കളിച്ചത്. അരങ്ങേക്കാരനായ സൂര്യകുമാര്‍ യാദവില്‍ നിന്നും ഇന്ത്യ എന്താണോ പ്രതീക്ഷിച്ചത് അത്തരമൊരു ഇന്നിങ്‌സായിരുന്നു ഷമി കാഴ്ചവച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓസീസ് ബൗളര്‍മാരെ കൂസലില്ലാതെ നേരിട്ട അദ്ദേഹം 37 റണ്‍സ് നേടി. വെറും 47 ബോളുകളിലായിരുന്നു ഇത്. മൂന്നു കിടിലന്‍ സിക്‌സറും രണ്ടു ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു ഷമിയുടെ ഇന്നിങ്‌സ്. സ്പിന്നര്‍ ടോഡ് മര്‍ഫിക്കെതിര തുടരെ രണ്ടു സിക്‌സറുകളാണ് അദ്ദേഹം പറത്തിയത്. ഒരു അംഗീകൃത ഫാസ്റ്റ് ബൗളറാണ് ബാറ്റ് ചെയ്യുന്നതെന്നു പോലും ഷമിയുടെ ഇന്നിങ്‌സ് കണ്ടാല്‍ സംശയിച്ചുപോലും. ബാക്ക്ഫൂട്ടിലും ഫ്രണ്ട് ഫൂട്ടിലുമെല്ലാം ചില മനോഹരമായ ഷോട്ടുകള്‍ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു.
ഈ മല്‍സരത്തിലെ ഇന്നിങ്‌സോടെ ഇന്ത്യയുടെ റണ്‍മെഷീന്‍ വിരാട് കോലിയെപ്പോലും മുഹമ്മദ് ഷമി പിന്തള്ളിയിരിക്കുകയാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ടെസ്റ്റില്‍ നേടിയ സിക്‌സറുകളുടെ എണ്ണത്തിലാണ് കോലിയെ ഷമി കടത്തിവെട്ടിയിരിക്കുന്നത്.
കോലി ഇതുവരെ കളിച്ച 178 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നേടിയിരിക്കുന്നത് 24 സിക്‌സറുകളാണ്. ഇതാണ് 85 ഇന്നിങ്‌സുകള്‍ മാത്രം കളിച്ചിരിക്കുന്ന ഷമി മറികടന്നിരിക്കുന്നത്. ഇപ്പോള്‍ 25 ടെസ്റ്റ് സിക്‌സറുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 722 റണ്‍സാണ് ഷമിയുടെ സമ്ബാദ്യം. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 78 റണ്‍സാണ്.
യുവരാജും ഷമിക്കു പിന്നില്‍വിരാട് കോലി മാത്രമല്ല ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനെയും ടെസ്റ്റിലെ സിക്‌സറുകളുടെ എണ്ണത്തില്‍ മുഹമ്മദ് ഷമി പിന്തള്ളിയിട്ടുണ്ടെന്നതാണ് രസകരമായ കാര്യം. യുവിക്ക് തന്റെ ടെസ്റ്റ് കരിയറില്‍ നേടാനായത് 22 സിക്‌സറുകളാണ്. നാഗ്പൂര്‍ ടെസ്റ്റിലെ മൂന്നു സിക്‌സറുകളോടെയാണ് യുവിയെ ഷമി മറികടന്നത്.
രവി ശാസ്ത്രി (22), രാഹുല്‍ ദ്രാവിഡ് (21), മുഹമ്മദ് അസ്ഹറുദ്ദീന്‍ (19), ഇര്‍ഫാന്‍ പഠാന്‍ (18), കെഎല്‍ രാഹുല്‍ (17), ചേതേശ്വര്‍ പുജാര (15), ശിഖര്‍ ധവാന്‍ (12) തുടങ്ങിയവരെല്ലാം സിക്‌സകറുടെ എണ്ണത്തില്‍ ഷമിക്കും താഴെയാണ്.