കൈവിരലില്‍ വേദന കുറയ്ക്കാനുള്ള ക്രീം പുരട്ടി ; ജഡേജയ്ക്ക് ഒരു ഡീമെറിറ്റ് പോയിന്റും മത്സരഫീസിന്റെ 25 ശതമാനം പിഴയും

നാഗ്പൂര്‍ : അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് രവീന്ദ്ര ജഡേജ. ടെസ്റ്റില്‍ ഒന്നാകെ ഏഴ് വിക്കറ്റ് വീഴ്ത്തുന്നതിനൊപ്പം 70 റണ്‍സും ജഡേജ സ്വന്തമാക്കി. ഇതോടെ മത്സരത്തിലെ താരമായും ജഡേജ തെരഞ്ഞെടുക്കപ്പെട്ടു. തിരിച്ചുവരവിലെ മികച്ച പ്രകടനത്തില്‍ ജഡേജയും സന്തുഷ്ടന്‍. അദ്ദേഹം അക്കാര്യം മത്സരത്തിന് ശേഷം പങ്കുവെക്കുകയും ചെയ്തു.

Advertisements

തിരിച്ചുവരവില്‍ ജഡേജ ഏറെ കടപ്പെട്ടിരിക്കുന്നത് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയോടാണ്. ജഡേജയുടെ വാക്കുകള്‍… ”ഇത്തരത്തില്‍ ഒരു തിരിച്ചുവരാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം. ബാറ്റ് കൊണ്ടും പന്തും കൊണ്ടും തിളങ്ങാന്‍ കവിഞ്ഞും. എല്ലാത്തിനും കടപ്പെട്ടിരിക്കുന്നത് എന്‍സിഎയോടാണ്. വിക്കറ്റിലേക്ക് തന്നെ പന്തെറിയാനാണ് എപ്പോഴും ശ്രമിച്ചത്. പന്ത് ടേണ്‍ ചെയ്യുന്നുണ്ടായിരുന്നു. നല്ല ഏരിയയില്‍ മാത്രം പന്തെറിയാന്‍ ശ്രമിച്ചു. അവര്‍ക്കൊരു തെറ്റ് പറ്റിയാല്‍ വിക്കറ്റ് ലഭിക്കുമായിരുന്നു.” ജഡേജ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സന്തോഷത്തിനൊപ്പം ഒരു നിരാശപ്പെടുത്തുന്ന വാര്‍ത്തകൂടിയുണ്ട്. ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റും മത്സരഫീസിന്റെ 25 ശതമാനം പിഴയും ചുമത്തി. അംപയുടെ അനുവാദമില്ലാതെ കൈവിരലില്‍ വേദന കുറയ്ക്കാനുള്ള ക്രീം പുരട്ടിയതിനാണ് ശിക്ഷ. ജഡേജ കയ്യില്‍ ക്രീം പുരട്ടുന്ന വീഡിയോ പുറത്തുവന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. താരം പന്തില്‍ കൃത്രിമം കാണിച്ചുവെന്നായിരുന്നു വാദം.

ചര്‍ച്ചകള്‍ക്കുള്ള വിശദീകരണം ഇന്ത്യന്‍ ടീം മാനേജ്മെന്റ് നല്‍കിയിരിരുന്നു. കൈവിരലുകളില്‍ വേദന കുറയ്ക്കുന്ന ക്രീമാണ് ജഡേജ പുരട്ടിയതെന്നാണ് ടീം മാനേജ്മെന്റ് ഐസിസി മാച്ച്‌ റഫറി ആന്‍ഡി പിക്രോഫ്റ്റിനെ ബോധിപ്പിച്ചു.

Hot Topics

Related Articles