പകർപ്പവകാശം : ഗാനവുമായി ബന്ധപ്പെട്ട രേഖകൾ പരാതിക്കാർ ഹാജരാക്കാൻ നിർദ്ദേശം

കാന്താരയിലെ വരാഹ രൂപം എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പ് അവകാശ കേസിൽ പകർപ്പവകാശം ലംഘിച്ചുവെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ പൊലീസ് പരാതിക്കാരോട് ആവശ്യപ്പെട്ടു.

Advertisements

ഏതാനും രേഖകൾ പരാതിക്കാർ പൊലീസിനു കൈമാറിയിട്ടുണ്ട്. എന്നാൽ പകർപ്പവകാശം സംബന്ധിച്ച കൃത്യമായ രേഖകൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസിൽ ഹൈക്കോടതി നിർദേശപ്രകാരം ഇന്നലെ ഋഷഭ് ഷെട്ടിയും വിജയ് കിർഗന്ദൂരും കോഴിക്കോട് ടൗൺ സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായിരുന്നു.

അതേസമയം, സംഗീതവുമായി ബന്ധപ്പെട്ട കേസിൽ പകർപ്പവകാശം ലംഘിച്ചുവെന്ന് എങ്ങനെ ശാസ്ത്രീയമായി അന്വേഷിക്കുമെന്നതാണ് പോലീസ് നേരിടുന്ന പ്രധാന വെല്ലുവിളി.

ഫൊറൻസിക് വിഭാഗവും സൈബർ ഫൊറൻസിക് വിഭാഗങ്ങളുടെ അന്വേഷണത്തിലൂടെ സാങ്കേതികമായ പ്രശ്നങ്ങളുള്ള കേസുകളിൽ മാത്രമേ ഇതുവരെ തെളിവുകൾ ശേഖരിച്ചിട്ടുള്ളൂ.

തൈക്കൂടം ബ്രിഡ്ജിന്റെ നവരസം പാട്ടിൽ ഏറ്റവും പ്രധാനമായി ഉപയോഗിച്ചിരിക്കുന്ന സംഗീതോപകരണം വയലിനാണ്. എന്നാൽ കാന്താരയിലെ വരാഹരൂപത്തിൽ നാദസ്വരമാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട നാടൻസ്പർശമുള്ള ഈണമാണ് നവരസത്തിലും വരാഹരൂപത്തിലു ഉള്ളതെന്നും പൊലീസ് പറയുന്നു.

അതുകൊണ്ട് കേസ് കോടതിയിലെത്തുമ്പോൾ പകർപ്പവകാശം ലംഘിക്കപ്പെട്ടോ എന്ന് എങ്ങനെ തെളിയിക്കാൻ കഴിയുമെന്നതാണ് പ്രധാന വെല്ലുവിളി. കേസ് അന്വേഷണത്തിൽ വിഗദ്ധോപദേശം ആരായാനാണ് പൊലീസിന്റെ നീക്കം.

തൈക്കൂടം ബ്രിഡ്ജ് എന്ന സംഗീത ബാൻഡ് വർഷങ്ങൾക്കുമുൻപ് അവതരിപ്പിച്ച നവരസ എന്ന പാട്ടിന്റെ പകർപ്പാണ് വരാഹരൂപം എന്നതാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി, നിർമാതാവ് വിജയ് കിർഗന്ദൂർ, സംഗീത സംവിധായകൻ, കേരളത്തിലെ വിതരണക്കാരായ നടൻ പൃഥ്വിരാജ് തുടങ്ങി ഒൻപതു പേരാണ് കുറ്റാരോപിതർ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.