പഠാനിലെ ‘ബേഷരം രംഗ്’ 1960 ൽ ഇറങ്ങിയാലോ ? വൈറലായി വീഡിയോ

സമീപകാല ബോക്സ്ഓഫീസ് റെക്കോഡുകള്‍ എല്ലാം കടപുഴക്കി നാലുവര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. സിനിമ റിലീസ് ആകുന്നതിനു മുൻപ് തന്നെ വിവാദങ്ങളിൽ നിറഞ്ഞ് സിനിമ വാർത്തകളിൽ ഇടം നേടിയിരുന്നു. അതില്‍ പ്രധാനം ‘ബേഷരം രംഗ്’ എന്ന ഗാനം ഉയര്‍ത്തിയ വിവാദമായിരുന്നു.

Advertisements

വിവാദം ഉണ്ടായെങ്കിലും ഗാനത്തിന് ആരാധകരെയാണ്. എന്നാൽ ഇപ്പോൾ ‘ബേഷരം രംഗ്’ എന്ന ഗാനത്തെ വളരെ വ്യത്യസ്തമായി സമീപിക്കുകയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവന്‍സറും മ്യൂസിക്ക് പ്രൊഡ്യൂസറുമായ യഷ്‌രാജ് മുഖ്ത്തെ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1960 കളില്‍ ‘ബേഷരം രംഗ്’ ഗാനം ഉണ്ടായാല്‍ എങ്ങനെയിരിക്കും എന്നാണ് റീല്‍സിലൂടെ അദ്ദേഹം കാണിക്കുന്നത്. ഷമ്മി കപൂര്‍ പാടി അഭിനയിച്ച ഒരു പഴയ ഗാന രംഗത്തില്‍ യഷ്‌രാജ് വളരെ രസകരമായി  ബേഷരം രംഗ്’ എന്ന ഗാനത്തെ കോർത്ത് ഇണക്കിയിരിക്കുന്നു. 

യഥാര്‍ത്ഥ ‘ബേഷരം രംഗ്’ ഗാനത്തിന് സംഗീതം നല്‍കിയ വിശാല്‍ ശേഖറിനോട് സോറി പറഞ്ഞാണ് യഷ്‌രാജ് ഈ റീല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടനായ കേതന്‍ സിംഗ് തമാശയ്ക്ക് പാടിയ ഗാനം താന്‍ റീമിക്സ് ചെയ്തതാണ് എന്ന് യഷ്‌രാജ് പറയുന്നുണ്ട്.

അതേ സമയം  ‘ബേഷരം രംഗ്’  ഗാനത്തിന് സംഗീതം നല്‍കിയ കൂട്ടുകെട്ട് വിശാല്‍ ശേഖറിലെ, ശേഖർ രാവ്ജിയാനി ഈ വീഡിയോയെ അഭിനന്ദിച്ച് രംഗത്ത് എത്തി. ഗംഭീരം എന്നാണ് ചിരിയോടെ ഇദ്ദേഹം കമന്‍റ് ചെയ്തിരിക്കുന്നത്.

ഇതിനകം 15 ലക്ഷത്തോളം പേര്‍ ഈ വീഡിയോ കണ്ടിട്ടുണ്ട്. സെലബ്രൈറ്റികള്‍ അടക്കം 1.8 ലക്ഷത്തോളം പേര്‍ ഇത് ലൈക്ക് ചെയ്തിട്ടുണ്ട്.

Hot Topics

Related Articles