മൂന്നാമതും വിവാഹിതയായി നടി ജയസുധ ?

നടി ജയസുധ മൂന്നാമതും വിവാഹിത ആയതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 64 വയസ്സുകാരിയായ നടി ഒരു അമേരിക്കന്‍ വ്യവസായിയെ ആണ് വിവാഹം ചെയ്തതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

Advertisements

ഇരുവരും രഹസ്യ വിവാഹം ചെയ്തതായും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നടിയോട് അടുത്തുള്ള വൃത്തങ്ങൾ ഈ വാര്‍ത്ത നിഷേധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നടിയുടെ ബയോഗ്രഫി എഴുതുവാന്‍ വേണ്ടിയാണ് ഇയാള്‍ നടിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് ഇവരുടെ വിശദീകരണം. വാരിസ് തെലുങ്ക് പതിപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ ജയസുധയും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു.

തന്നെ വ്യക്തിപരമായി അറിയാന്‍ ആഗ്രഹിച്ചതിനാല്‍, അയാള്‍ തന്നോടൊപ്പമാണ് മിക്കപ്പോഴും യാത്ര ചെയ്യുന്നതെന്നും ഈ ഗോസിപ്പില്‍ ഒരു സത്യവുമില്ലെന്നും നടി അന്ന് വ്യക്തമാക്കിയിരുന്നു.

എന്നാൽ ജയസുധയും നിർമാതാവും പ്രണയത്തിലാണെന്നും രഹസ്യ വിവാഹം ചെയ്തു വെന്നുമാണ് ഇപ്പോൾ തെലുങ്ക് മാധ്യമങ്ങളിൽ വരുന്ന വാർത്ത.

വാഡെ രമേശ് ആയിരുന്നു ജയസുധയുടെ ആദ്യ ഭര്‍ത്താവ്. എന്നാല്‍ ഈ ബന്ധം അധികം കാലം വീണ്ടും നിന്നില്ല. പിന്നീട് 1985 വര്‍ഷത്തില്‍ താരം രണ്ടാമതും വിവാഹിതയായി.

നിതിന്‍ കപൂര്‍ എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. നിഹാർ, ശ്രേയൻ. ബൈപോളാർ അസുഖത്തെ തുടർന്ന് 2017 ൽ നിതിന്‍ ആത്മഹത്യ ചെയ്തു.

വിജയ് നായകനായി എത്തിയ വാരിസിൽ ആണ്  ജയസുധ അവസാനമായി അഭിനയിച്ചത്.

Hot Topics

Related Articles