കണ്ണൂർ സ്ക്വാഡിൽ ജോയിൻ ചെയ്ത് മമ്മൂട്ടി, പൂനെ ലൊക്കേഷൻ വീഡിയോ

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കണ്ണൂര്‍ സ്ക്വാഡിന്റെ ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ചിത്രത്തിന്‍റെ പുതിയ ഷെഡ്യൂള്‍ പൂനെയില്‍ ആരംഭിച്ചിരിക്കുകയാണ്. മമ്മൂട്ടിയും ഈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടി ലൊക്കേഷനില്‍ എത്തുന്നതിന്‍റെ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

Advertisements

ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍ ആണ് വീഡിയോ പുറത്തു വിട്ടത്. ഔട്ട്ഡോറിലെ രാത്രി സീക്വന്‍സുകള്‍ ചിത്രീകരിക്കാനായി ലൈറ്റപ്പ് ചെയ്തിരിക്കുന്ന ഇടത്തേക്ക് മമ്മൂട്ടി എത്തുന്നതും സംവിധായകന്‍റെ നിര്‍ദേശങ്ങള്‍ സശ്രദ്ധം കേള്‍ക്കുന്നതുമൊക്കെ 1.20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സ്വിച്ചോണ്‍ കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു. ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ല എങ്കിലും മമ്മൂട്ടി തന്നെ തന്‍റെ വരാനിരിക്കുന്ന ചിത്രത്തിന്‍റെ പേര് കണ്ണൂര്‍ സ്ക്വാഡ് എന്ന് വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും.

മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. പാലാ, കൊച്ചി, കണ്ണൂർ, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം മുഹമ്മദ് റാഹിൽ. സംഗീതം പകരുന്നത് സുഷിൻ ശ്യാമും എഡിറ്റിംഗ് പ്രവീൺ പ്രഭാകറുമാണ്. എസ് ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ജിബിൻ ജോൺ, അരിഷ് അസ്‌ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, മേക്കപ്പ് റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ ടോണി ബാബു എംപിഎസ്ഇ.

അസോസിയേറ്റ് ഡയറക്ടേഴ്സ് വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ് ഡിജിറ്റൽ ടർബോ മീഡിയ, സ്റ്റിൽസ് നവീൻ മുരളി, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ, ഡിസൈൻ ഏയ്സ്തെറ്റിക് കുഞ്ഞമ്മ. ചിത്രത്തിന്റെ ഓവർസീസ് വിതരണം സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്. പി ആർ ഒ പ്രതീഷ് ശേഖർ.

മമ്മൂട്ടിയുടേതായി രണ്ട് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ജിയോ ബേബിയുടെ കാതല്‍: ദി കോറും നെറ്റ്ഫ്ലിക്സിന്‍റെ എംടി ആന്തോളജിയിലെ കടുഗണ്ണാവ: ഒരു യാത്ര എന്ന ലഘുചിത്രവുമാണിത്.

Hot Topics

Related Articles