ബറോസിൽ താളം ഇടാൻ ഹോളിവുഡ് സംഗീതജ്ഞന്‍ മാർക്ക് കിലിയനും, പുതിയ അപ്ഡേറ്റുമായി മോഹൻലാൽ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. സിനിമയുമായി ബന്ധപ്പെട്ട ഓരോ പുതിയ വാർത്തകളും പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോൾ ഇതാ ചിത്രത്തിൻറെ ഏറ്റവും പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ മോഹൻലാൽ.

Advertisements

ബറോസിൽ ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞന്‍ മാർക്ക് കിലിയൻ എത്തുന്നു എന്നതാണ് പുതിയ വാർത്ത. ബറോസിന്‍റെ പാശ്ചാത്തല സംഗീതം മാർക്ക് കിലിയൻ നിര്‍വഹിക്കും എന്നാണ് വിവരം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബറോസിന്‍റെ സഹ സംവിധായകനായ പ്രമുഖ സംവിധായകന്‍ ടികെ രാജീവ് കുമാറും മോഹന്‍ലാലും മാർക്ക് കിലിയനും ചേര്‍ന്നുള്ള പടവും മോഹന്‍ ലാല്‍ പങ്കുവച്ചിട്ടുണ്ട്. മുൻപ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം ബിഫോര്‍ ദ റെയിന്‍ എന്ന ചിത്രത്തിനും ഇദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. 

ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. 

Hot Topics

Related Articles